കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം പ്രയത്‌നിക്കുന്നവര്‍ക്ക് ആദരവുമായി ഇന്ത്യന്‍ വ്യോമസേന. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മേല്‍ പുഷ്‌പദളങ്ങള്‍ സമര്‍പ്പിച്ചാണ് ആദരം അര്‍പ്പിക്കുന്നത്. കൊല്‍ക്കത്തയിലെ ഐഡിബിജി ആശുപത്രിയില്‍ നാളെ രാവിലെ 10.30ന് എയര്‍ഫോഴ്‌സിന്‍റെ ഐഎഎഫ് എയര്‍ക്രാഫ്‌റ്റ് പുഷ്‌പവൃഷ്ടി നടത്തി ആദരവ് അര്‍പ്പിക്കും. സുഖോയ് 30 വിമാനങ്ങളുടെ അകമ്പടിയും ഇതോടനുബന്ധിച്ച് ഉണ്ടാവുമെന്ന് ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് വക്താവ് അറിയിച്ചു. ഗുവാഹത്തി, ഇറ്റാനഗര്‍, ഷില്ലോങ് എന്നിവിടങ്ങളിലെ ആശുപത്രികളിലും വ്യോമസേന ആദരവ് അര്‍പ്പിക്കും. ഡോക്‌ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങുന്ന സംഘത്തെയാണ് വ്യോമസേന ആദരിക്കുന്നത്.
കൊവിഡ് പോരാളികള്‍ക്ക് ആദരവുമായി വ്യോമസേന - ഇന്ത്യന്‍ എയര്‍ഫോഴ്‌സ്
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മേല്‍ ഐഎഎഫ് എയര്‍ക്രാഫ്‌റ്റുകള്‍ പുഷ്‌പദളങ്ങള്‍ സമര്‍പ്പിച്ചാണ് ആദരവ് അര്‍പ്പിക്കുന്നത്