ഗുജറാത്ത്: ബിജെപിയില്‍ ചേരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ഗുജറാത്ത് എംഎൽഎ അൽപേഷ് താക്കൂര്‍. കഴിഞ്ഞ മാസം കോൺഗ്രസില്‍ നിന്ന് രാജി വച്ചതും ബിജെപി നേതാക്കളുമായി സൗഹൃദം സൂക്ഷിക്കുന്നതും പാർട്ടിയിൽ ചേരുന്നതുമായി ബന്ധമില്ലെന്ന് എംഎല്‍എ പറഞ്ഞു.
എംഎൽഎ എന്ന നിലക്ക് താൻ ഒരുപാട് പാർട്ടി നേതാക്കളെ കാണാറുണ്ട്. അതിനർത്ഥം ഞാൻ പാർട്ടിയിൽ ചേരുമെന്നല്ലെന്നും അൽപേഷ് പറഞ്ഞു.
അൽപേഷ് താക്കൂറിനൊപ്പം എംഎല്‍എമാരായ ധാവർ സിങ്ങ് താക്കൂര്‍, ഭാരത്ജി താക്കൂര്‍ എന്നിവരും കഴിഞ്ഞ മാസം കോൺഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. 2017 ൽ ആണ് അൽപേഷ് താക്കൂര്‍ കോൺഗ്രസില്‍ ചേര്‍ന്നത്.