ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 'ധരോഹർ' എന്ന വെബ് സീരീസിന്‍റ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കോൺഗ്രസിന്‍റെ പങ്ക് വിവരിക്കുന്ന രണ്ട് മിനിറ്റ് വീഡിയോയാണ് പങ്കുവെച്ചത്. കോൺഗ്രസ്- എല്ലായ്‌പ്പോഴും രാജ്യത്തിന്‍റെ ശബ്‌ദമായ ഒരു പ്രത്യയശാസ്ത്രം എന്ന തലക്കെട്ട് നൽകിയാണ് അദ്ദേഹം വീഡിയോ അപ്‌ലോഡ് ചെയ്‌തത്.
-
कांग्रेस की धरोहर, देश की धरोहर। pic.twitter.com/YSy9z0ClzQ
— Rahul Gandhi (@RahulGandhi) August 15, 2020 " class="align-text-top noRightClick twitterSection" data="
">कांग्रेस की धरोहर, देश की धरोहर। pic.twitter.com/YSy9z0ClzQ
— Rahul Gandhi (@RahulGandhi) August 15, 2020कांग्रेस की धरोहर, देश की धरोहर। pic.twitter.com/YSy9z0ClzQ
— Rahul Gandhi (@RahulGandhi) August 15, 2020
ഇന്ത്യയുടെ നിർമാണത്തിന് കോൺഗ്രസ് മുന്നിലുണ്ടായിരുന്നുവെന്നും സെക്യുലറിസത്തിലും ജനാധിപത്യത്തിലും നിന്നുകൊണ്ടാണ് വ്യവസായം, കൃഷി, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, സൈനികം, സംസ്‌കാരം എന്നിവയിൽ ആഗോള തലത്തിൽ മുന്നിലെത്തിയതെന്നും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി കമ്യൂണിക്കേഷൻസ് ഇൻ ചാർജ് രൺദീപ് സിങ് സുർജേവാലയും എ.ഐ.സി.സി സോഷ്യൽ മീഡിയ ഡിപ്പാർട്ട്‌മെന്‍റ് ചെയർമാൻ രോഹൻ ഗുപ്‌തയും പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.