ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനുമെതിരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്‌ച രാത്രി ഏഴരയോടെയാണ് ഇരു ചാനലുകൾക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിലക്ക് വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയും മീഡിയാ വണിന്‍റ വിലക്ക് ഇന്ന് രാവിലെ ഒമ്പതരയോടെയും നീക്കി. നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു ചാനലുകളും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. മാർഗനിർദേശങ്ങൾ ലംഘിച്ച് ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിനാണ് ചാനലുകളെ വിലക്കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നിവ താൽക്കാലികമായി നിർത്തിവച്ച കേന്ദ്ര സർക്കാര്‍ നടപടിക്കെതിരെ കോൺഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനുമെതിരായ വിലക്ക് പിൻവലിച്ചു - കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
വെള്ളിയാഴ്‌ച രാത്രി ഏഴരയോടെയാണ് ഇരു ചാനലുകൾക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.