എന്തു കൊണ്ട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍?
* മലേറിയ(മലമ്പനി) വിരുദ്ധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍(എച്ച് സി ക്യൂ). ആമവാതം, ചര്‍മാര്‍ബുദം എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ തകരാറുകള്‍ക്ക് പതിവായി നല്‍കാറുണ്ട്. ജോണ്‍ ഹോപ്പ്കിന്‍സ് ലൂപ്പസ് സെന്റര്‍ അതിനെ 'ലൂപ്പസ് ലൈഫ് ഇന്‍ഷുറന്‍സ്'' എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്. ആയിര കണക്കിന് ഇന്ത്യക്കാര്‍ ദിനം പ്രതി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നാണ് ഇത്.
* കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുള്ള വിഭാഗത്തിന് പ്രതിരോധ മരുന്ന് എന്ന നിലയില്‍ എച്ച് സി ക്യൂ ഉപയോഗിക്കുവാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ശുപാര്‍ശ ചെയ്തിട്ടുണ്ട്.
* എന്നിരുന്നാലും കോവിഡ്-19 ഫലപ്രദമായി ചികിത്സിക്കുന്നതിന് എച്ച് സി ക്യൂ ഉപയോഗിക്കാമെന്ന് ഒരു പഠനവും ഇതുവരെ തീര്‍ത്തു പറഞ്ഞിട്ടില്ല. എന്നാല്‍ ക്ലിനിക്കല്‍ പഠനത്തിനു മുന്‍പുള്ള വസ്തുതകളുടെയും, ലബോറട്ടറി പഠനങ്ങളുടെയും, ജീവനുള്ളതില്‍ നിന്നെടുക്കുന്ന പഠനങ്ങളുടെയും അടിസ്ഥാനത്തിൽ അത് ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.
എന്തുകൊണ്ടാണ് അമേരിക്കയെ പോലെ ഒരു വികസിത രാജ്യം ഇന്ത്യയോട് എച്ച് സി ക്യൂ നല്‍കാന്‍ ആവശ്യപ്പെടുന്നത്?
* മലമ്പനി ഇല്ലാത്തതിനാല്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നില്ല.
* യു എസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനായി ഐ പി സി എ യുടെ രണ്ട് പ്ലാന്‍റുകള്‍ക്ക് മേല്‍ ചുമത്തിയിരുന്ന മൂന്ന് വര്‍ഷം പഴക്കമുള്ള 'ഇറക്കുമതി മുന്നറിയിപ്പ്'' ഭാഗികമായി നീക്കിയിരിക്കുന്നു. സൈഡസ് കാഡിലയും അമേരിക്കയില്‍ നിന്ന് ഇത് നല്‍കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ച കമ്പനികളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലെ ഉല്‍പ്പാദനം
* ലോകത്ത് വിതരണം ചെയ്തുവരുന്ന എച്ച് സി ക്യൂ വില്‍ 70 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയാണ് ഏറ്റവും വലിയ ഉല്‍പാദകര്‍.
* ഇന്ത്യയില്‍ എച്ച് സി ക്യു ഉല്‍പ്പാദിപ്പിക്കുന്ന ഉന്നത ഫാര്‍മ കമ്പനികളാണ് ഇബ്ക ലബോറട്ടറീസ്, സൈഡസ് കാഡില, വാലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ.
* എച്ച് സി ക്യു നിര്‍മിക്കുന്നതിനാവശ്യമായ സജീവ ഫാര്‍മസ്യൂട്ടിക്കത്സ് ചേരുവകള്‍ ചൈനയില്‍ നിന്നാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഇതുവരെ അതിന്‍റെ വിതരണം കൃത്യമായി നടക്കുന്നുണ്ട്.
* ഓരോ മാസവും 40 ടണ്‍ എച്ച് സി ക്യു നിര്‍മിക്കുവാനുള്ള ഉല്‍പ്പാദനക്ഷമത ഇന്ത്യക്കുണ്ട്. അതായത് 200 എം ജി വീതമുള്ള 20 കോടി ഗുളികകള്‍. ഈ മരുന്ന് ആമവാതത്തിനും ചര്‍മാര്‍ബുദത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍, ഈ മരുന്ന് ലഭിക്കുവാന്‍ ഇപ്പോള്‍ പ്രയാസം നേരിടുന്നുണ്ടെന്ന് തങ്ങളുടെ രോഗികള്‍കൾക്കിടയിൽ നിന്ന് ഏറെ പരാതികള്‍ ലഭിക്കുന്നതായി വാതരോഗ വിദഗ്ധര്‍ പറയുന്നു.
* ഓരോ കോവിഡ്-19 രോഗിക്കും 14 ഗുളികകളുടെ ഒരു കോഴ്‌സാണ് ആവശ്യം എന്ന് അറിയുന്നു. അതിനാല്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്ന 10 കോടി ഗുളികകള്‍ കൊണ്ട് 71 ലക്ഷം പേരെ ചികിത്സിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
ഈ മരുന്നിന് സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍
* കോവിഡ്-19-ന് ഇത് വളരെ ഫലപ്രദമാണ് എന്ന് ചില വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ ഈ മരുന്ന് വാങ്ങി കൂട്ടി പൂഴ്ത്തി വെക്കുന്നതിനാല്‍ മരുന്ന് കടകളില്‍ നിന്നും ഇത് അപ്രത്യക്ഷമായിരിക്കുന്നു. ഈ മരുന്ന് ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തിലല്ലാതെ കഴിച്ചാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കി, ജനങ്ങള്‍ ഇത് ഭയാശങ്കകളോടെ വാങ്ങി കൂട്ടി പൂഴ്ത്തി വെക്കുന്നത് തടയാന്‍ സർക്കാർ ശ്രമിക്കുന്നു.
* താരതമ്യേന ഉയര്‍ന്ന അളവുകളില്‍ ഈ മരുന്ന് കഴിച്ചാല്‍ പെട്ടെന്ന് പനിയോടു കൂടി കരളിന് കടുത്ത ക്ഷതവും സ്വാഭാവിക പിഗമെന്‍റകളില്‍ പോര്‍ഫൈറിനുകള്‍ വലിയ തോതില്‍ പുറം തള്ളുന്ന സീറം എന്‍സൈം വര്‍ദ്ധനയും ഉണ്ടാവുന്നു. അമിതമായ തോതില്‍ ഇത് കഴിക്കുന്നവര്‍ക്ക് തലവേദന, തലകറക്കം, കാഴ്ചക്ക് തകരാറ്, ഹൃദയ ധമനി തകരാറുകള്‍, കോച്ചി വലിക്കല്‍, ഹൈപ്പോ കലേമിയ, റിതം ആന്‍റ് കണ്ടക്ഷന്‍ എന്നറിയപ്പെടുന്ന ഹൃദ്രോഗങ്ങളായ ക്യു ടി പ്രൊലോങ്ങേഷന്‍, ടൊര്‍സേത് ദെ പോയറന്‍സ് വെന്‍ട്രിക്കുലര്‍ ടക്കികാര്‍ഡിയ, വെന്‍ട്രിക്കുലര്‍ ഫൈബ്രിലേഷന്‍ എന്നിവ കണ്ടു വരുന്നു. ഇവയെല്ലാം പെട്ടെന്ന് ശ്വാസകോശ, ഹൃദയ സ്തംഭനങ്ങളിലേക്ക് നയിക്കുന്നു.
* അമിതമായി കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കഴിച്ച എച്ച് സി ക്യു ഡോസിന്‍റെ ചുരുങ്ങിയത് 5 ഇരട്ടിയെങ്കിലും അളവ് കൂടുതലായി ഗ്യാസ്ട്രിക് ലവേജും, ആക്ടിവേറ്റഡ് ചാര്‍ക്കോളും ഉപയോഗിച്ച് 30 മിനുട്ടിനകം ഉടൻ ചികിത്സിക്കേണ്ടതാണ്.