ETV Bharat / bharat

ഷഹീൻ ബാഗ് നൈറ്റ് ഇവന്‍റ്; വിദ്യാർഥികളില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി

author img

By

Published : Feb 22, 2020, 7:33 AM IST

ഫസീഷ് അഹമ്മദ്, സഹാന പ്രദീപ്, എ.എസ്. ആദിഷ് എന്നിവർക്കെതിരെയാണ് യൂണിവേഴ്‌സിറ്റി നടപടി സ്വീകരിച്ചത്

Shaheen bagh Night  Hyderabad varsity  Shaheen Bagh Hyderabad  Citizenship Amendment Act  ഷഹീൻ ബാഗ് നൈറ്റ് ഇവന്‍റ്  ഹൈദരാബാദ് യൂണിവേഴ്‌സിറ്റി  ഹൈദരാബാദ്  നോർത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്
ഷഹീൻ ബാഗ് നൈറ്റ് ഇവന്‍റ് സംഘടിപ്പിച്ച വിദ്യാർഥികൾക്ക് പിഴ ഈടാക്കി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി

ഹൈദരാബാദ്: ഷഹീൻ ബാഗ് നൈറ്റ് ഇവന്‍റ് സംഘടിപ്പിച്ച ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാർഥികളില്‍ നിന്ന് പിഴ ഈടാക്കി. ഓരോ വിദ്യാർഥിയില്‍ നിന്നും 50,000 രൂപയാണ് പിഴ ഈടാക്കിയത്. ഫസീഷ് അഹമ്മദ്, സഹാന പ്രദീപ്, എ.എസ്. ആദിഷ് എന്നിവർക്കെതിരെയാണ് യൂണിവേഴ്‌സിറ്റി നടപടി. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് ജനുവരി 31ന് ഷഹീൻ ബാഗ് നൈറ്റ് ഇവന്‍റ് സംഘടിപ്പിച്ചതിനും നോർത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ മതിലുകളിൽ പെയിന്‍റ് ചെയ്‌തതിനും എതിരെയാണ് യൂണിവേഴ്‌സിറ്റി നടപടി എടുത്തത്. അതേ സമയം നടപടിയെ അപലപിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പിഴ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.