ETV Bharat / bharat

ഹൈദരാബാദില്‍ മോഷണം; ആറ്‌ പേര്‍ ബീഹാറില്‍ പിടിയില്‍

ഏജന്‍സി വഴി ഉന്നതരുടെ വീട്ടില്‍ ജോലിക്കാരനായി കയറിപ്പറ്റുകയും പിന്നീട് കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘത്തെ നയിക്കുന്ന ബീഹാര്‍ സ്വദേശി ഭഗവത് മുഖിയയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്.

Hyderabad Police  burglary  Crime  Arrest  Bihar  ഹൈദരാബാദില്‍ മോഷണം; ബീഹാറില്‍ നിന്നു ആറ്‌ പേര്‍ പിടിയില്‍
ഹൈദരാബാദില്‍ മോഷണം; ബീഹാറില്‍ നിന്നു ആറ്‌ പേര്‍ പിടിയില്‍
author img

By

Published : Feb 13, 2020, 9:37 AM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ കഴിഞ്ഞ വർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ആറ് പേരെ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. 1.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും ബൈക്കും പൊലീസ് കണ്ടെടുത്തു. 2019 ഡിസംബർ 8 ന് പരാതിക്കാരനും കുടുംബാംഗങ്ങളും ഷംഷാബാദിലെ ജി‌എം‌ആർ അരീനയില്‍ സഹോദരന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അദ്ദേഹത്തിന്‍റെ അനന്തരവനും പാചകക്കാരനായ രമാഷിഷ് മുഖിയയും വീട്ടിലുണ്ടായിരുന്നു. പീന്നീട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അനന്തരവനും വീട് വിട്ടിറങ്ങി. വിവാഹ ശേഷം വീട്ടിലെത്തിയപ്പോൾ പാചകക്കാരനെയും ആഭരണങ്ങളും പണവും കാണാനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഏജന്‍സി വഴി ഉന്നതരുടെ വീട്ടില്‍ ജോലിക്കാരനായി കയറിപ്പറ്റുകയും പിന്നീട് കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘത്തെ നയിക്കുന്ന ബീഹാര്‍ സ്വദേശി ഭഗവത് മുഖിയയാണ് കവര്‍ച്ചയ്ക്ക് പിന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അന്‍ജനി കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.