ETV Bharat / bharat

ഹൈദരാബാദ്‌ സ്വദേശിക്ക് യുഎസിൽ വെടിയേറ്റു - Hyderabad man

വാഹനമോടിക്കുകയായിരുന്ന മുജീബുദ്ദീനെ രണ്ട്‌ പേർ റോഡിൽ തടഞ്ഞു നിർത്തുകയും തോക്ക് ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്തു.

ഹൈദരാബാദ്‌  യുഎസിൽ വെടിയേറ്റു  Hyderabad man  family claims
ഹൈദരാബാദ്‌ സ്വദേശിക്ക് യുഎസിൽ വെടിയേറ്റ്‌ ഗുരുതര പരിക്ക്‌
author img

By

Published : Dec 22, 2020, 7:00 AM IST

ഹൈദരാബാദ്‌: ഹൈദരാബാദ്‌ സ്വദേശിക്ക്‌ യുഎസിലെ ചിക്കാഗോയിൽ വെച്ച്‌ വെടിയേറ്റതായി റിപ്പോർട്ട്‌. ഹൈദരാബാദ്‌ സ്വദേശിയായ മുഹമ്മദ് മുജീബുദ്ദീനാണ്‌ (43) വെടിയേറ്റ്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്‌. തിങ്കളാഴ്‌ച്ചയാണ്‌ സംഭവം . വാഹനമോടിക്കുകയായിരുന്ന മുജീബുദ്ദീനെ രണ്ട്‌ പേർ റോഡിൽ തടഞ്ഞു നിർത്തുകയും തോക്ക് ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മുജീബുദ്ദീന്‍റെ പണം കവർന്നെടുക്കുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നുവെന്നാണ്‌ വിവരം.

കുടുംബാംഗങ്ങൾക്ക് യുഎസിലേക്ക് പോകാൻ അടിയന്തര വിസ അനുവദിക്കാൻ ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ആവശ്യപ്പെട്ട്‌ മുജിബുദ്ദീന്‍റെ കുടുംബം തെലങ്കാന ഐടി മന്ത്രി കെ ടി രാമ റാവുവിന് കത്തയിച്ചിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.