ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. മൂന്ന് വർഷം മുൻപ് 2017 ജൂൺ 20ന് കസബാഗ് ഹട്‌സിൽ വെച്ച് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 22 കാരനായ അംഗോത്ത് ശിവ എന്ന പ്രതിക്ക് കഠിന ശിക്ഷ വിധിച്ചത്. പോസ്കോ നിയമം 376 (2) (ഐ), 506 ഐപിസി എന്നീവകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ അറിയിച്ചു. 10 വർഷം കഠിന തടവ് കൂടാതെ 10,000, 2,000 രൂപ പിഴയും കോടതി നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ് - minor girl rape
മൂന്ന് വർഷം മുൻപ് 2017 ജൂൺ 20ന് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 22 കാരനായ അംഗോത്ത് ശിവ എന്ന പ്രതിക്ക് കഠിന ശിക്ഷ വിധിച്ചത്