ETV Bharat / bharat

ബന്ധുവിനെ കാണാന്‍ മഹാരാഷ്ട്രയിലേക്ക് പോകാന്‍ ശ്രമം; കുടുംബം അറസ്റ്റില്‍ - ലോക്ക് ഡൗണ്‍ ലംഘനം

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മിര്‍ ചൗക്ക് പ്രദേശത്ത് വച്ച് പൊലീസ് തടയുകയായിരുന്നു. ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ നിയമ ലംഘനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു

lockdown violation  coronavirus  മഹാരാഷ്ട്ര  ഹൈദരാബാദ്  അറസ്റ്റ്  ലോക്ക് ഡൗണ്‍  ലോക്ക് ഡൗണ്‍ ലംഘനം  ഹൈദരാബാദ് പൊലീസ്
രോഗിയായ ബന്ധുവിനെ കാണാന്‍ മഹാരാഷ്ട്രയിലേക്ക് പോകന്‍ ശ്രമം; കുടുംബം അറസ്റ്റില്‍
author img

By

Published : Apr 28, 2020, 9:07 AM IST

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെ മഹാരാഷ്ട്രയിലുള്ള രോഗിയായ ബന്ധുവിനെ കാണാന്‍ പുറപ്പെട്ട കുടുംബത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മിര്‍ ചൗക്ക് പ്രദേശത്ത് വച്ച് പൊലീസ് തടയുകയായിരുന്നു. ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ നിയമ ലംഘനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

മിര്‍ ചൗക്കില്‍ കാര്‍ കണ്ടെത്തിയ പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് രോഗിയായ ബന്ധുവിനെ കാണാന്‍ മഹാരാഷ്ട്രയിലേക്ക് പോകുകയാണെന്ന കാര്യം യാത്രക്കാര്‍ അറിയിച്ചത്. എന്നാല്‍ യാത്രാനുമതി നല്‍കില്ലെന്ന് അറിയിച്ച പൊലീസ് ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു. നിമ്പോലിയാധ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാത്തെ യാത്ര ചെയ്തതിനും കേസുണ്ടെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ വി ആനന്ദ് കിഷോര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.