ETV Bharat / bharat

മണ്ണില്ലാതെയും കൃഷി ചെയ്യാം; ഇതാ ഒരു മാതൃക

മണ്ണ് വേണ്ടാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്‌സ് രീതിയിലാണ് ഡോക്‌ടര്‍ നാരായണ റെഡ്ഡിയും ഭാര്യ ലക്ഷ്‌മിയും കൃഷി ചെയ്യുന്നത്

author img

By

Published : Feb 14, 2020, 12:22 PM IST

Hydroponics  ഹൈഡ്രോപോണിക്‌സ്  farming without soil  Telangana  ഹൈദരാബാദ്  പച്ചക്കറി കൃഷി
മണ്ണില്ലാതെ പച്ചക്കൃഷി ചെയ്‌ത് ഹൈദരാബാദിലെ ഒരു കുടുംബം

ഹൈദരാബാദ്: സ്വന്തമായി ഭൂമി ഇല്ലാത്തതുകൊണ്ടാണ് കൃഷി ചെയ്യാത്തത് എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഹൈദാരാബാദ് സ്വദേശികളായ ഡോക്‌ടര്‍ നാരായണ റെഡ്ഡിയും ഭാര്യ ലക്ഷ്‌മിയും നല്‍കുന്നത്. മണ്ണ് വേണ്ടാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്‌സ് രീതിയാണ് ഇവര്‍ പിന്തുടരുന്നത്. കല്ലും മരകഷണങ്ങളും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രതലത്തിലാണ് ചെടികള്‍ നടുന്നത്.

വ്യത്യസ്ഥമായ രീതിയിലുള്ള ജലസേചന രീതിയാണ് ഹൈഡ്രോപോണിക്‌സ് കൃഷിയുടെ അടിസ്ഥാനം. സാധാരണ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ പത്ത് ശതമാനം വെള്ളം മാത്രം മതി എന്നതും ഹൈഡ്രോപോണിക്‌സിന്‍റെ പ്രത്യേകതയാണ്. ചെറിയ കാലയളവില്‍ തന്നെ വിളവെടുക്കാന്‍ സാധിക്കുന്നുണ്ടെന്നും ശുദ്ധമായ പച്ചക്കറിയാണ് ലഭിക്കുന്നതെന്നും ഡോക്‌ടര്‍ നാരായണ റെഡ്ഡിയും ഭാര്യ ലക്ഷ്‌മിയും പറയുന്നു. മണ്ണുപയോഗിക്കാത്തതിനാല്‍ മണ്ണ് മുഖാന്തിരം ചെടികള്‍ക്കുണ്ടാകുന്ന രോഗബാധയും ഹൈഡ്രോപോണിക്‌സ് രീതിയില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്കുണ്ടാകുന്നില്ല. ചെറിയ സ്ഥലം മാത്രമുള്ളവര്‍ക്കും നല്ല പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ മാതൃകയാവുകയാണ് ഇവരുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.