പട്‌ന: ബിഹാറില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്ക പരത്തുന്നു. ഭോജ്പൂര്‍ ജില്ലയിലെ അറ എന്ന പ്രദേശത്താണ് അസാധാരണ സംഭവം. അധികൃതരെത്തി വവ്വാലുകളെ പരിശോധിച്ചെങ്കിലും ചാവാനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. കനത്ത ചൂടോ കീടനാശിനികളോ ആവാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കൊവിഡ് ബാധയാണോ മരണ കാരണമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പരിശോധനക്കായെത്തിയ ഡോക്ടര്‍മാരുടെ സംഘം വവ്വാലകളുടെ സാമ്പിളുകളുകള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. വിശദപരിശോധനക്ക് ശേഷമെ മരണകാരണം വ്യക്തമാവു. വവ്വാലുകളെ വലിയ കുഴിയെടുത്ത് കൂട്ടത്തോടെ കഴിച്ചുമൂടകയും പ്രദേശം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു.