ETV Bharat / bharat

ധാരാവി മിഷന്‍; ഏഷ്യയിലെ ഏറ്റവും വലിയ ചേരി കൊവിഡിനെതിരെ വിജയം വരിച്ചതെങ്ങനെ

മുന്‍സിപ്പാലിറ്റി, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ധാരാവി പോലൊരു പ്രദേശത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം അനുദിനം കുറയാന്‍ കാരണമായത്.

Dharavi Mission  Dharavi slum  coronavirus in Dharavi  Anil Pachnekar interview  ധാരാവി മിഷന്‍  ഏഷ്യ  ചേരി പ്രദേശം
ധാരാവി മിഷന്‍; ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം കൊവിഡിനെതിരെ വിജയം വരിച്ചതെങ്ങനെ
author img

By

Published : Jun 29, 2020, 9:41 PM IST

മുംബൈ : മഹാരാഷ്ട്രയിലെ കൊവിഡ്‌ ഹോട്ട്‌ സ്‌പോട്ടായി കണക്കാക്കിയിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ കഴിഞ്ഞ മാസം മുതല്‍ ദിനം പ്രതിയുള്ള കൊവിഡ് പോസിറ്റീവ് കേസുകളുടേയും മരണങ്ങളുടേയും നിരക്ക് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. മുന്‍സിപ്പാലിറ്റി, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ധാരാവി പോലൊരു പ്രദേശത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം അനുദിനം കുറയാന്‍ കാരണമായത്. രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തി.

ധാരാവി മിഷന്‍; ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം കൊവിഡിനെതിരെ വിജയം വരിച്ചതെങ്ങനെ

മെയ് മാസം പ്രതിദിനം ശരാശരി 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിടത്ത് ജൂണ്‍ അവസാനമായപ്പോഴേക്കും 19 കേസുകളെന്ന നിലയിലേക്ക് കുറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ അഭിനന്ദിക്കുകയുണ്ടായി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ ധാരാവിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഏതാണ്ട് പത്ത് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടമാണ് ധാരാവിയെന്നതിനാല്‍ ജനങ്ങളോട് വീടുകളില്‍ അടച്ചു പൂട്ടിയിരിക്കുവാനോ സാമൂഹിക അകലം പാലിക്കുവാനോ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഇവിടെ കൊവിഡ്‌ വ്യാപനം തടയാന്‍ നടപടികള്‍ നടപ്പാക്കുകയെന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ ദൗത്യമായിരുന്നു. തുടക്ക സമയത്ത് മുന്നോട്ട് വന്ന് കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് അറിയിക്കുന്നതില്‍ ആളുകള്‍ ഭയന്നിരുന്നു. അതിനാല്‍ അവിടത്തെ സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടു കൂടി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ തീരുമാനിച്ചു. തുച്ഛമായ ഫീസ് വാങ്ങി ധാരാവിയിലെ ജനങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വളരെ അടുത്ത ബന്ധമാണ് അവരോട് ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് പനി ക്ലിനിക്കുകള്‍ ചേരിയിലുടനീളം സ്ഥാപിച്ചു. ഈ ക്ലിനിക്കുകളില്‍ രോഗം സംശയിക്കപ്പെടുന്ന രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും സമ്പര്‍ക്ക വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

ധാരാവിയില്‍ കൊവിഡ്‌ വ്യാപനം തുടങ്ങുന്നതിന് നടപ്പിലാക്കിയ ധാരാവി മിഷനെ കുറിച്ച് ഡോക്ടര്‍ അനില്‍ പച്ച്‌നേക്കര്‍ ഇ ടി വി ഭാരതുമായി സംസാരിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ധാരാവിയില്‍ പ്രവര്‍ത്തിച്ചു വരുന്ന, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഡോ അനില്‍ പച്ച്‌നേക്കര്‍. “ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ വീടു വീടാന്തരം കയറി ഇറങ്ങി 47500 ആളുകളെ പരിശോധിച്ചു. ഇവരില്‍ 1100 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. അവരില്‍ തന്നെ 150 പേര്‍ക്ക് പിന്നീട് നടത്തിയ പരിശോധനകളില്‍ രോഗമുള്ളവരായി സ്ഥിരീകരിക്കപ്പെട്ടതോടെ അവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈയില്‍ നിന്നും നാല് ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ മടങ്ങി പോയി. ഇക്കാരണത്താല്‍ ഈ പ്രദേശത്ത് തിരക്ക് കുറഞ്ഞതോടെ ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ (ബി എം സി) സഹായിച്ചു. പ്രതിരോധ നടപടികള്‍ക്ക് പിന്തുണയെന്ന നിലയില്‍ ബിഎംസി അധികൃതര്‍ പനി ക്ലിനിക്കുകളിലെ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വീടു വീടാന്തരം കയറി ഇറങ്ങി സര്‍വെ നടത്തുകയും കൃത്യമായ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

അതുപോലെ തന്നെ കൈ കഴുകല്‍, കൈകള്‍ അണുമുക്തമാക്കല്‍, മാസ്‌ക് ധരിക്കുക, പ്രദേശത്ത് അണുമുക്തമാക്കല്‍ ലായനികള്‍ തളിക്കുക എന്നിങ്ങനെയുള്ള പതിവ് നടപടികളും ബോധവല്‍ക്കരണ പരിപാടികളും നടത്തുകയും ചെയ്തു. ബിഎംസിയുടെ ഡപ്യൂട്ടി മുന്‍സിപ്പല്‍ കമ്മിഷണറായ കിരണ്‍ ദിഗാവ്കറുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ ബിഎംസി ആരോഗ്യ പ്രവര്‍ത്തകരേയും മൊബൈല്‍ വാനുകളേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ധാരാവിക്ക് അകത്തു തന്നെയാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കിയത്. “ഇക്കാരണത്താല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നി. അവര്‍ക്ക് ഒരുപാട് ദൂരെയുള്ള ഇടങ്ങളിലേക്ക് പോകേണ്ടി വന്നില്ല. അതുപോലെ കണ്ടെയ്‌മെന്‍റ് സോണുകളില്‍ ആളുകള്‍ പുറത്തിറങ്ങാതെ ഇരിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പു വരുത്തുകയും ചെയ്തു. 21000 ഭക്ഷണ പൊതികളാണ് ഉച്ചക്കും രാത്രിയുമായി ബിഎംസി വിതരണം ചെയ്തത്. അതിനാല്‍ ഭക്ഷണത്തിനു വേണ്ടിയും ജനങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വന്നില്ല. അവരുടെ എല്ലാ ആവശ്യങ്ങളും എത്തിച്ചു നല്‍കിയതായും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ക്രഡായ്-എംസിഎച്ച്ഐ, ഭാരതീയ ജെയിന്‍ സംഘടന്‍ എന്നിവയുള്‍പ്പെടുന്ന നിരവധി എന്‍ജിഒകളും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി. പ്രാദേശിക പൊലീസിന്‍റെ പങ്കാളിത്തവും വളരെ നിര്‍ണായകമായിരുന്നു എന്ന് തെളിഞ്ഞു. വിവിധ ഭാഷകളില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍ മൊബൈല്‍ വാനുകളിലൂടേയും പൊലീസിന്‍റെ റോന്ത് ചുറ്റല്‍ വാനുകളിലൂടേയും നിരന്തരം ആഹ്വാനം ചെയ്‌തു. പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ഈ പ്രദേശത്ത് നടന്നു കാര്യങ്ങള്‍ അന്വേഷിച്ചു.

ജീവിക്കാന്‍ അധികം സ്ഥലമില്ലാത്ത ഇവിടെ ദൈനം ദിന ജീവിതത്തിലെ വെല്ലുവിളികള്‍ മറി കടക്കുന്നതിന് ഒരു വലിയ കുടുംബത്തെ പോലെ ജീവിക്കുവാന്‍ ഈ പ്രദേശത്തെ ജനങ്ങളെ പഠിപ്പിച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കുവാന്‍ കഴിഞ്ഞതോടെ സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടു പിടിക്കുക താരതമ്യേന എളുപ്പമായി മാറി. കാരണം ജനങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ മറച്ചു വെക്കാന്‍ പറ്റാതായി. ഈ പ്രവര്‍ത്തന കാലത്ത് ഏതാണ്ട് 33 പൊലീസുകാര്‍ക്കും രോഗം ബാധിക്കുകയുണ്ടായി. അതിലൊരു ഉദ്യോഗസ്ഥന്‍ കൊവിഡ്‌ ബാധിച്ച് മരിച്ചു. എന്നിട്ടും അവര്‍ ആത്മവിശ്വാസം മുറുകെ പിടിച്ച് ഇപ്പോഴും പൊരുതി കൊണ്ടിരിക്കുന്നു. മുന്നണി കൊവിഡ് പോരാളികളുടെ ദൗര്‍ലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്ഥിതി ഗതികള്‍ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ മാനവശേഷിയെ നിയോഗിക്കേണ്ടതായിട്ടുണ്ട്. ധാരാവിയിലെ കാര്യം വളരെ എളുപ്പമായി മാറിയത് അവിടെയുള്ള ജനങ്ങള്‍ പരസ്പരം എല്ലാവരെയും കരുതലോടെ പരിപാലിച്ചു എന്നതിനാലാണ്. അത് അധികൃതര്‍ക്ക് കുറച്ചൊന്നുമല്ല ജോലി ഭാരം കുറച്ചത്. ഈ ശ്രമങ്ങള്‍ എല്ലാം തന്നെ ഒടുവില്‍ നാടകീയമാം വിധം കൊവിഡ്‌ കേസുകളുടെ എണ്ണം ധാരാവിയില്‍ കുറഞ്ഞു വരുന്നതിനും രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനും കാരണമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.