മുംബൈ: സബർബൻ കണ്ടിവാലിയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണു. ആളപായമില്ല. പതിനാല് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ നിസാര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാൽജി പാഡ പ്രദേശത്ത് സ്ഥിതിചെയുന്ന ഡിപ്ജ്യോതി ചൗൾ എന്ന കെട്ടിടത്തിന്‍റെ മതിലാണ് തകർന്നത്. സംഭവ സമയത്ത് താമസക്കാർ അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഗ്രിൽ മുറിച്ച് മുകളിലത്തെ നിലയിൽ കുടുങ്ങിയ ഏഴു പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിലുണ്ടായിരുന്ന 14 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
മുംബൈയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണു - ലാൽജി പാഡ
പതിനാല് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ നിസാര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.