ചിങ്ങം
ഒരു വലിയ സുഹൃത്ത് വലയം നിങ്ങളുടേതായി ഉണ്ടാക്കിയെടുക്കുന്നതാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാവുന്നതാണ്. നല്ല സുഹൃത്തുകളുമായി കൂട്ടുകൂടാന്‍ ശ്രമിക്കുക.
കന്നി
ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകത പുറത്ത് വരുന്നതാണ്. നിങ്ങളിലെ രസികന്‍ ജനങ്ങളെ വിസ്‌മയിപ്പിക്കുന്നതാണ്. ഊര്‍ജസ്വലത നിറഞ്ഞ ദിവസമായതിനാല്‍ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുകയും മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും.
തുലാം
നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ കാര്യങ്ങൾക്ക് പോലും മാനസിക സംഘർഷം അനുഭവിക്കും. സമ്പാദ്യം കൂടുകയും ജോലിയില്‍ തിളക്കമാർന്ന വിജയം നേടുവാന്‍ നിങ്ങൾക്ക് കഴിയുന്നതാണ്.
വൃശ്ചികം
ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മികച്ച ഭക്ഷണ ശീലവും തുടർച്ചയായ വ്യായാമവും ശീലമാക്കികൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. അനാരോഗ്യകരമായ ജീവിതരീതികള്‍ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു
ഇന്ന് നിങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും. വിവേകത്തോടെ ചിന്തിക്കാന്‍ ശീലിക്കുക. ഊര്‍ജസ്വലത നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സായാഹ്നത്തോടെ കൂടുതല്‍ സന്തോഷം കൈവരുന്നതാണ്.
മകരം
അമിതമായ ജോലിഭാരം നിങ്ങളെ ഇന്നത്തെ ദിവസം ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദ്ധത്തിൽ പെടുന്നയാളല്ല. നിങ്ങളെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അവസാനം വിജയം സുനിശ്ചിതമായിരിക്കും.
കുംഭം
നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലി ദൃതിയില്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കും. എങ്കിലും ലക്ഷ്യം ക്യത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാനസികമായി പിരിമുറുക്കം കുറച്ച് വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചിലവഴിക്കുക.
മീനം
പണം കൂടുതല്‍ ചെലവഴിയാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. എന്നാല്‍ കരുതലോടെ പ്രവര്‍ത്തിക്കുകയെന്നതാണ് ഉചിതമായ മാര്‍ഗം. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ച് ചിന്തിക്കുക അതുവഴി അനാവശ്യ മോഹങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും. ഇന്ന് ചെറിയ പരിധിവെച്ച് ശീലിക്കുന്നത് നാളെ മികച്ച സമ്പാദ്യത്തിന് കാരണമാകും.
മേടം
ഇന്നത്തെ ദിവസം ശുഭ ചിന്തയാല്‍ നിറഞ്ഞിരിക്കും. അശുഭ ചിന്തകളെ മനസില്‍ നിന്ന് എടുത്തുകളയാന്‍ ശ്രമിക്കുകയും ചെയ്യും. ബന്ധങ്ങളെ അളക്കുന്നത് പുറം മോടിയുടെ അടിസ്ഥാനത്തിലായിരിക്കരുത്.
ഇടവം
ഇന്ന് നിങ്ങളുടെ മനസ് പ്രേമാതുരമായതും സരള ചിന്തകളാല്‍ നിറഞ്ഞതുമായിരിക്കും. ഇന്നത്തെ സായാഹ്നം കുടുബാംഗങ്ങളുമായോ പങ്കാളിയുമായോ പ്രേമഭാജനവുമായോ സമയം ചെലവഴിക്കുന്നതായിരിക്കും.
മിഥുനം
വിജയ പ്രതീക്ഷകള്‍ നിറഞ്ഞതായിരിക്കും ഇന്നത്തെ ദിവസം. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്.നിങ്ങളുടെ വിജയങ്ങളിലും സമ്പൽസമൃദ്ധിയിലും മതി മറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം
നിങ്ങൾക്ക് കൂടുതല്‍ അടുപ്പമുള്ളവരുമായി സൗഹാര്‍ദപൂര്‍വം ഇടപെടാൻ ശ്രമിക്കും. നിങ്ങളുടെ അർപ്പണബോധവും ഭക്തിയും പ്രകീർത്തിക്കപ്പെടുന്നതും അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നതുമാണ്. ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.