മേടം: നിങ്ങളുടെ വിജയരഹസ്യം പങ്കുവെക്കുന്നത് നല്ലതാണെന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയും. നിങ്ങൾ എന്ത് നൽകുന്നോ അത് ഒൻപത് മടങ്ങായി നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തും. കാര്യങ്ങൾ കുറച്ചുകൂടി തുറന്നു സംസാരിക്കുക. ഇണക്കത്തോടെ പെരുമാറുക. കൂടുതൾ ആദരവ് നിങ്ങളെ തേടിയെത്തും.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/01_0812newsroom_1575756036_245_0912newsroom_1575840396_288_2112newsroom_1576885126_1076.jpg)
ഇടവം: ഇന്ന് മുഴുവനും നിങ്ങൾ ആരാലും കീഴടക്കപ്പെടാതെയും അധിക്ഷേപിക്കപ്പെടാതെയുമിരിക്കും. എന്നാൽ നിങ്ങളുടെ സമയവും ഊർജ്ജവും അനാവശ്യമായി കളയുന്നത് ഒഴിവാക്കുന്നതിൽ വളരെ ശ്രദ്ധിക്കണം. ഇപ്പോൾ നടക്കുന്ന പദ്ധതിയിലോ അല്ലെങ്കിൽ ജോലിയിലോ ആയാസം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി താരതമ്യേന ഒരു ശാന്തമായ സായാഹ്നം പ്രതീക്ഷിക്കാവുന്നതാണ്.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/02_0812newsroom_1575756036_761_0912newsroom_1575840396_993_2112newsroom_1576885126_44.jpg)
മിഥുനം: ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. വളരെ നിർണ്ണായകമായ തീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. ജോലിയിൽ പല പുതിയ ആശയങ്ങളും നിങ്ങൾക്ക് കൊണ്ട് വരാൻ സാധിക്കും. അറിവും, നിങ്ങളുടെ മനഃശക്തിയും നിങ്ങൾ ജോലി സ്ഥാപനത്തിന്‍റെ വിജയത്തിന് കാരണമാകും. സായാഹ്നത്തിൽ വിനോദത്തിനും, ആശ്വാസത്തിനുമായി ചില അധികച്ചിലവ് വേണ്ടിവന്നേക്കാം.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/03_0812newsroom_1575756036_985_0912newsroom_1575840396_874_2112newsroom_1576885126_13.jpg)
കർക്കിടകം: ഇന്നത്തെ ദിവസം വളരെ അലസമായി മുന്നോട്ടുപോകും. എന്നാൽ നിങ്ങളുടെ തൊഴിൽ സമയത്തിന്‍റെ അവസാനത്തോടെ കാര്യങ്ങൾ ശരിയായ ഗതിയിലെത്തും. നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന്‍റെ കൂടുതൽ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കേണ്ട ദിവസമാണ് ഇന്ന്. ഉദരവൈഷമ്യത്തിന് സാദ്ധ്യത കാണുന്നു. ഭക്ഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഒരു അസ്വസ്ഥതയേയും നിസാരമായി കാണരുത്. സമയത്ത് തന്നെ ഡോക്ടറെ കാണുക.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/04_0812newsroom_1575756036_687_0912newsroom_1575840396_163_2112newsroom_1576885126_786.jpg)
ചിങ്ങം: നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിങ്ങൾ വിജയവും കീർത്തിയും കൊണ്ടുവരും. ജോലിസ്ഥലത്ത് ആദ്യമുണ്ടാവുന്ന ക്ലേശങ്ങളിൽ മനസ് പതറരുത്. കാരണം, ഇന്നത്തെ ദിവസം പോകുംതോറും അവ മാഞ്ഞു പോയ്ക്കൊള്ളും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയാകാൻ അനുവദിക്കുക.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/05_0812newsroom_1575756036_82_0912newsroom_1575840396_746_2112newsroom_1576885126_291.jpg)
കന്നി: ജോലിസ്ഥലത്ത് ഭാവനാസമ്പുഷ്ടവും ഫലവത്തുമായ ഒരു ദിവസമായിരിക്കും. മധ്യാഹ്നത്തോടെ നിങ്ങളുടെ തൊഴിലിലെ ഏറ്റവും മികച്ചത് നിങ്ങൾക്ക് അനുഭവിക്കാനാവും. മേൽ ഉദ്യോഗസ്ഥനു മുൻപിൽ നിങ്ങളുടെ ആശയങ്ങൾ വേണ്ടവിധം അവതരിപ്പിക്കാനും അവക്ക് അനുമതി നേടിയേടുക്കാനും സാധിക്കും. സായാഹ്നത്തിൽ പ്രിയപ്പെട്ടവരെ അധികമായി തൃപ്‌തിപ്പെടുത്താൻ സാധിച്ചേക്കും.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/06_0812newsroom_1575756036_182_0912newsroom_1575840396_419_2112newsroom_1576885126_1067.jpg)
തുലാം: ഓഫീസിലെ ഉന്നതാധികാരികൾ നിങ്ങളുടെ വിജയത്തിന് തടസം നിൽക്കുന്നതിനാൽ ഇന്നത്തെ ദിവസം തൊഴിൽപരമായി നിങ്ങൾക്ക് അത്ര മികച്ചതാവില്ല. ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കുകയും കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയം ചെലവഴിക്കാനുമേ സാധിക്കൂ. നിങ്ങളുടെ വിജയത്തിനായി നിങ്ങളുടെ കുടുംബാംഗങ്ങൾ എടുക്കുന്ന ത്യാഗങ്ങൾ ഒരിക്കലും മറക്കരുത്.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/07_0812newsroom_1575756036_307_0912newsroom_1575840396_325_2112newsroom_1576885126_466.jpg)
വൃശ്ചികം: നിങ്ങളുടെ ഇന്ന് ജീവിതം അത്ര പതുക്കെയോ വേഗത്തിലോ അല്ല. നിങ്ങൾ ധൈര്യമായി ഉറച്ച് നേരേതന്നെ പോകുക. തൊഴിൽ പരമായി വരുന്ന എല്ലാം കണ്ണടച്ചേക്കുക. ജോലിസ്ഥലത്ത് ഇന്ന് മികവ് കാണിക്കാനാവും. ഗൃഹത്തിൽ സന്തോഷവും തൃപ്‌തിയും കൂടാതെ സമാധാനവും ലഭിക്കും.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/08_0812newsroom_1575756036_309_0912newsroom_1575840396_999_2112newsroom_1576885126_620.jpg)
ധനു: ഭാഗ്യസമ്മിശ്രമായ ഒരു ദിനം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നു. ജോലിസ്ഥലത്ത് അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, എന്നാൽ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. കർമ രംഗങ്ങളിൽ അൽപം കാലിടറിയാൽ വിഷമിക്കേണ്ട. കാരണം അത്യാനന്ദപൂർണ്ണമായ ഒരു സായാഹ്നം കാത്തിരിക്കുന്നു. അതായത് ക്ലേശകരമായ ദിനത്തിന് മനോഹരമായ ഒരു പര്യവസാനമുണ്ട്.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/09_0812newsroom_1575756036_508_0912newsroom_1575840396_424_2112newsroom_1576885126_1034.jpg)
മകരം: ജോലിസ്ഥലത്ത് ഇന്ന് പ്രത്യേക അംഗികാരങ്ങൾ ലഭിച്ചാൽ അതിശയിക്കേണ്ട. ഇന്ന് നിങ്ങളുടെ ഭാഗ്യദിവസമാണ്. സഹപ്രവർത്തകരിൽ നിന്നും മേലധികാരിയിൽ നിന്നുപോലും പ്രത്യേക പരിഗണനയിലൂടെ ആത്മസംതൃപ്‌തിയും അനുമോദനങ്ങളും ലഭിക്കും.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/10_0812newsroom_1575756036_266_0912newsroom_1575840396_116_2112newsroom_1576885126_1065.jpg)
കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങൾ വളരെ നല്ല നിലയിലായിരിക്കും. അതിനാൽ അത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് നല്ല ഒരു പ്രതിരോധം നിങ്ങൾ ഇന്ന് തീർക്കും. എന്നുതന്നെയല്ല, മത്സരത്തിൽ അവരെ വളരെ പിന്നിലാക്കും. നിങ്ങളുടെ പ്രവൃത്തിയിൽ നിങ്ങളെ തോൽപ്പിക്കാൻ അധികമാർക്കും ആവില്ല. ചുറ്റുമുള്ള അസൂയാലുക്കളെ ശ്രദ്ധിക്കുക.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/11_0812newsroom_1575756036_79_0912newsroom_1575840396_310_2112newsroom_1576885126_51.jpg)
മീനം: നിങ്ങൾ വളരെ കഠിനമെന്ന് കരുതുന്ന പലതും ഇന്ന് വളരെ എളുപ്പമുള്ളതായി മാറും. കാരണം, ഇന്ന് നിങ്ങൾ വിജയം നേടുന്ന ദിവസമാണ്. എന്നാൽ പരിശ്രമിക്കേണ്ടതില്ല എന്നല്ല ഇതിനർഥം. ഇന്ന് നിങ്ങൾ എടുക്കുന്ന എല്ലാ പരിശ്രമങ്ങളും അഭിനന്ദനങ്ങളും കീർത്തിയും കൊണ്ടുവരും.
![horoscope today നിങ്ങളുടെ ഇന്ന് horoscope etvbharat](https://etvbharatimages.akamaized.net/etvbharat/prod-images/12_0812newsroom_1575756036_916_0912newsroom_1575840396_336_2112newsroom_1576885126_869.jpg)