മേടം: ഇന്ന് നിങ്ങള്‍ പ്രധാനമായും പരിസ്ഥിതി വിഷയങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതാണ്. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ കൂടുതലായി ശ്രദ്ധ ചെലുത്തുന്നതാണ്.ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. സര്‍ഗാത്മകമായ മാനസികാവസ്ഥയില്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ മനസിനെ സംതൃപ്‌തമാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/medam_2801newsroom_1580166426_1046.jpg)
ഇടവം: നിങ്ങളുടെ കഴിവുകള്‍ക്ക് മുന്നില്‍ ജീവിത പ്രശ്‌നങ്ങള്‍ മുട്ടുമടക്കുന്നതാണ്. വിജയത്തിന്‍റെ പാത നിങ്ങള്‍ക്ക് മുന്നില്‍ വഴി തുറക്കുന്നതാണ്. കഴിവിനനസൃതമായ അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/edavam_2801newsroom_1580166426_1100.jpg)
മിഥുനം: മതപരവും സാംസ്‌കാരികവും ആയ മൂല്യങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ അമിത പ്രാധാന്യം നല്‍കും. ഇക്കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളുമായി നിങ്ങള്‍ സംസാരിക്കുന്നതാണ്. നിയമം, വിദ്യാഭ്യാസം, പെരുമാറ്റം, സ്വഭാവം തുടങ്ങിയവയൊക്കെ ഈ സംസാരത്തില്‍ പരാമര്‍ശിക്കപ്പെടാം.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/midhunam_2801newsroom_1580166426_309.jpg)
കര്‍ക്കിടകം: എല്ലാം സ്വയം ചെയ്യണം എന്ന വാശി മൂലം കുടുംബത്തോടുള്ള കടമകള്‍ പലതും ചെയ്യുവാനാകാതെ പോകും. നിങ്ങളുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കുന്നില്ല എന്ന വിചാരം ഉണ്ടായേക്കാം. നിങ്ങള്‍ കുടുംബത്തോട് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് . കുടുബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും ലഭിക്കുന്നതാണ്.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/karkidakam_2801newsroom_1580166426_749.jpg)
ചിങ്ങം: ഇന്ന് നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ സല്‍പേര് നശിപ്പിക്കാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുവാനും നിങ്ങളെ കുറിച്ചുള്ള നല്ല അഭിപ്രായം ഇല്ലാതെയാക്കാനും ശ്രമിച്ചേക്കാം. ധൈര്യം കാണിച്ച് എതിരാളികളുടെ ശ്രമങ്ങള്‍ മുളയിലെ നുള്ളി കളഞ്ഞാല്‍ നല്ലതായിരിക്കും. തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ധൈര്യം കാണിക്കേണ്ടതാണ്.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/chingam_2801newsroom_1580166426_352.jpg)
കന്നി: ആളുകളെ ഉത്സാഹഭരിതരാക്കിയും, അവര്‍ക്ക് വേണ്ട പ്രചോദനം നല്‍കിയും വലിയ നേട്ടങ്ങള്‍ നേടുവാന്‍ സഹായിക്കും. ഇന്ന് വിമര്‍ശനങ്ങള്‍ നിങ്ങളെ തളര്‍ത്തിയേക്കാം പക്ഷെ കഴിയുന്നത്ര അക്ഷോഭ്യനായി തുടരുക. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുക.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/kanni_2801newsroom_1580166426_892.jpg)
തുലാം : ഇന്ന് ആധുനിക സാങ്കേതിക വിദ്യയിലുള്ള പാടവം കൂട്ടുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും ഉചിതമായ തീരുമാനം എടുക്കുന്നതാണ്.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/thulam_2801newsroom_1580166426_1016.jpg)
വൃശ്ചികം: ഇന്നത്തെ ദിവസം പ്രശംസാവാക്കുകള്‍ കേള്‍ക്കാനിടയുണ്ട്. ഇത് നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കുകയും നല്ല രീതിയില്‍ ജോലി ചെയ്യുവാനും ആളുകളുമായി സൗഹാര്‍ദ്ദത്തോടെ ഇടപെടാനും പ്രേരിപ്പിക്കുകയും ചെയ്യും. വിജയം നിങ്ങള്‍ക്ക് തലക്കനം ഉണ്ടാക്കില്ലെന്നും അത് നിങ്ങളുടെ ജോലിയെ ബാധിക്കില്ലെന്നും ഉറപ്പ് വരുത്തണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/vrishchikam_2801newsroom_1580166426_446.jpg)
ധനു: ആഹ്‌ളാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിവസം. നൈപുണി വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കും. പൊലീസിലും നിയമ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഇന്ന് ഗുണകരമായ ദിവസമായിരിക്കും.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/dhanu_2801newsroom_1580166426_374.jpg)
മകരം: ഇന്ന് ജോലിയില്‍ മികവ് പുലര്‍ത്താനോ ഉദ്ദേശിച്ച ഫലം നല്‍കാനോ കഴിയുന്ന മാനസികാവസ്‌ഥയിലായിരിക്കില്ല നിങ്ങള്‍. ജോലി ഭാരം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിയേക്കാം. വൈകുന്നേരത്തോടെ ഈ മന്ദത അവസാനിക്കുകയും നിങ്ങള്‍ സന്തോഷവാനാകുകയും ചെയ്യും.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/makaram_2801newsroom_1580166426_753.jpg)
കുംഭം: നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കപ്പെടുന്ന ദിവസമായിരിക്കും ഇന്നത്തേത്. കാരണം, ഇന്ന് നിങ്ങള്‍ ഒരു പ്രധാന തീരുമാനം എടുക്കുകയും നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ ദിശ നല്‍കുകയും ചെയ്യും. കഠിനാദ്ധ്വാനത്തിനും ജോലിയിലെ ആത്മാര്‍ത്ഥതയ്ക്കും അംഗീകാരങ്ങളും തേടിയെത്തും.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/kumbam_2801newsroom_1580166426_1068.jpg)
മീനം: നിങ്ങള്‍ക്കുള്ള കഴിവും, പിന്തുണ നല്‍കുന്ന സഹപ്രവര്‍ത്തകരും, പ്രോത്സാഹനം നല്‍കുന്ന മേലധികാരികളും ജോലിസ്ഥലത്ത് ഉയരങ്ങളിലെത്താന്‍ സാധിക്കുന്നതാണ്. ചെറിയ വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അവസരങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
![Horoscope 28-01-2020 നിങ്ങളുടെ ഇന്ന് ഹോറോസ്‌കോപ്പ് Horoscope today](https://etvbharatimages.akamaized.net/etvbharat/prod-images/meenam_2801newsroom_1580166426_357.jpg)