ഹൈദരബാദ്: സന്തോഷവും പ്രതീക്ഷയും നല്‍കി വീണ്ടും ഒരു ഉത്സവകാലം കൂടി. കഴിഞ്ഞ് കുറച്ച് കാലങ്ങളായി കൊവിഡ് ദൈനംദിന ജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും വിപണികളും തെരുവുകളും വർണ വിളക്കുകൾ തെളിയിച്ച് ഉത്സവത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സ്വര്‍ണക്കടകളും വെള്ളിക്കടകളും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി ഒരുങ്ങി കഴിഞ്ഞു. എന്നാൽ കൊവിഡ് മൂലം സാധാരണക്കാർക്ക് വരുമാനം നഷ്ടപ്പെട്ടത് കച്ചവടത്തെ ബാധിക്കുമോ എന്ന ഉല്‍കണ്ഠയിലാണ് വ്യാപാരികള്‍.
കാലം എത്രത്തോളം പരുഷമാണെങ്കിലും ഉത്സവകാലം വരുമ്പോൾ ജനങ്ങള്‍ ദുഃഖങ്ങളെല്ലാം മറന്ന് ആഘോഷത്തിൽ പങ്കെടുക്കും. ഈ കഴിവാണ് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടി പടുക്കുവാന്‍ ജനങ്ങളെ സഹായിക്കുന്നത്. ഇത്തരത്തിൽ ജനങ്ങൾ എത്തുമെന്ന പ്രതീക്ഷയിൽ ജനങ്ങളെ വരവേൽക്കാൻ സ്ഥാപനങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് കടയുടമകൾ.
സ്വര്‍ണത്തിന്‍റെ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്ന കാര്യത്തിൽ ജനങ്ങൾ അൽപ്പം ശ്രദ്ധ ചെലുത്തുമെന്നാണ് വിലയിരുത്തൽ.
ദീപാവലിക്കാലത്ത് അടിമുടി മാറാൻ നിരവധി ഫാഷനുകളാണ് വിപണിയിലുള്ളത്. ആഘോഷ കാലങ്ങളിൻ വൻ ഇളവുകളാണ് സ്വർണ വ്യാപാരികൾ നൽകുന്നത്. അതേസമയം, തങ്ങളുടെ ബജറ്റിനകത്ത് വരുന്ന ആഭരണങ്ങൾ വാങ്ങാൻ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
സങ്കടങ്ങളും ബുദ്ധിമുട്ടുകളും മാറി നല്ലൊരു ആഘോഷകാലം വരുമെന്ന പ്രതീക്ഷിയോടെ ജനങ്ങളുടെ ആശങ്കകളും താൽപ്പര്യങ്ങളും മനസിലാക്കി കച്ചവടക്കാർ വിപണി ഒരുക്കി കാത്തിരിക്കുകയാണ്.