പാട്ന: ബിഹാറിലെ ബെഗുസാരായി ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു. രാജ്ഭദ്രന് രജ്ഞന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ലൊഹ്യനഗര് പൊലീസ് ഔട്ട്പോസ്റ്റ് പ്രദേശത്തിന് സമീപം ബൈക്കില്‍ മൂന്ന് പേര് ഒരുമിച്ച് യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന ഒരാളാണ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രാജ്ഭദ്രന് മരിച്ചു. ഒളിവില്‍ പോയ മൂന്ന് പ്രതികളും പിടിയിലായതായും പൊലീസ് അറിയിച്ചു.
ബിഹാറില്‍ പൊലീസുകാരന് വെടിയേറ്റു മരിച്ചു
ഒരു ബൈക്കില്‍ മൂന്ന് പേര് യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത്.