മുംബൈ: മുംബൈയിൽ ഹോളി ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമലംഘനം നടത്തിയ 4,600ഓളം പേർ പിടിയിൽ. ഇതിൽ 336 പേരെ മദ്യപിച്ച് വാഹനമോടിച്ചതിനാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. വേഗത ലംഘിച്ചതിന് 1,285 പേരെയും ബൈക്കുകളിൽ മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്‌തതിന് 286 പേരെയും ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2,656 പേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 336 പേരെയുമാണ് പിടികൂടിയതെന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) മധുകർ പാണ്ഡെ പറഞ്ഞു.
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരുടെ ലൈസൻസ് പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികൾക്കായി ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പാണ്ഡെ അറിയിച്ചു. റോഡുകളിലും ട്രാഫിക് ജംഗ്ഷനുകളിലും ആയിരക്കണക്കിന് സിസിടിവി ക്യാമറകളാണ് നിയമലംഘകരെ പിടികൂടുന്നതിന് സ്ഥാപിച്ചിരുന്നതെന്ന് ട്രാഫിക് ഉദ്യോഗസ്ഥർ പറഞ്ഞു.