ലഖ്‌നൗ: നിലവിലെ സാഹചര്യത്തിൽ സംസ്ഥാന നിയമസഭാ സമ്മേളനം നടത്താൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് പാർലമെന്‍ററികാര്യ മന്ത്രി സുരേഷ് ഖന്ന. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് സാമൂഹിക അകലം പാലിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം വിളിച്ചാൽ ആളുകൾ ഒത്തുചേരുകയും ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഉത്തർപ്രദേശിൽ നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിഗതികൾ ചർച്ച ചെയാൻ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഖന്നയുടെ പരാമർശം. നേതാക്കളുമായി നിരന്തരം ബന്ധം പുലർത്തുന്നതായും സർക്കാർ എല്ലാ തലങ്ങളിലും ജാഗ്രതയും ആത്മാർത്ഥതയും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും സുരേഷ് ഖന്ന പറഞ്ഞു.
നിലവില്‍ നിയമസഭാ സമ്മേളനം നടത്താനാകില്ലെന്ന് യുപി പാര്‍ലമെന്‍ററികാര്യ മന്ത്രി - COVID-19
കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഉത്തർപ്രദേശിൽ നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിഗതികൾ ചർച്ച ചെയാൻ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഖന്നയുടെ പരാമർശം