ETV Bharat / bharat

ചൈനീസ് കൈത്തോക്കുമായി ഹിസ്ബുൾ മുജാഹിദ്ദീൻ അംഗം പിടിയിൽ - Doda news

പിടിയിലായ ആൾ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ഓവർ ഗ്രൗണ്ട് വർക്കർ (ഒ.ജി.ഡബ്ല്യു) തൻവീർ മാലിക്കാണെന്ന് അധികൃതർ അറിയിച്ചു.

Hizbul Mujahideen  Hizbul OGW arrested in doda  Doda news  ഹിസ്ബുൾ മുജാഹിദ്ദീൻ അംഗം
ഹിസ്ബുൾ മുജാഹിദ്ദീൻ അംഗം പിടിയിൽ
author img

By

Published : May 5, 2020, 6:32 PM IST

ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്നും ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമായ തീവ്രവാദി (ഒജിഡബ്ല്യു) അറസ്റ്റിലായി. ഇയാളിൽ നിന്നും ഒരു കൈത്തോക്കും കണ്ടെടുത്തു.

ടാൻട ഗ്രാമത്തിൽ തീവ്രവാദിയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും സൈന്യവും പ്രദേശത്ത് സംയുക്ത തിരച്ചിൽ ആരംഭിച്ചിരുന്നു.

പിടിയിലായ ആൾ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ഓവർ ഗ്രൗണ്ട് വർക്കർ (ഒ.ജി.ഡബ്ല്യു) തൻവീർ മാലിക്കാണെന്ന് അധികൃതർ അറിയിച്ചു. ഇയാളിൽ നിന്ന് ഒരു ചൈനീസ് കൈത്തോക്കും 10 വെടിയുണ്ടകളും കണ്ടെടുത്തു.

ഈ വർഷം ഫെബ്രുവരി ഒമ്പത് മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായതായി ദോഡ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

സെക്ഷൻ 7/25 ആയുധ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.