ശ്രീനഗർ: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദീൻ ചീഫ് കമാൻഡറെന്ന് സൂചന. പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു ഭീകരനെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്‌തു. ഹിസ്ബുൾ മുജാഹിദീൻ ചീഫ് കമാൻഡർ സൈഫുള്ളയാണ് കൊല്ലപ്പെട്ടത്. ഈ വർഷം നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട രണ്ടാമത്തെ ഹിസ്ബുൾ എ വിഭാഗത്തിലെ തീവ്രവാദിയാണ് ഇയാൾ. തീവ്രവാദിയെ വധിച്ചത് സുരക്ഷാ സേനയുടെ വലിയ നേട്ടമാണെന്ന് കശ്‌മീർ ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനഗറിലെ വീട്ടിൽ തീവ്രവാദി ഉള്ളതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ ചീഫ് കമാൻഡറെ സുരക്ഷ സേന വധിച്ചു; ഒരു ഭീകരൻ പിടിയിൽ - സി.ആർ.പി.എഫ്
പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഹിസ്ബുൾ മുജാഹിദീൻ ചീഫ് കമാൻഡർ സൈഫുള്ളയാണ് കൊല്ലപ്പെട്ടത്.