ന്യൂഡല്‍ഹി: ബംഗാളി മാര്‍ക്കറ്റിലെ ബാബര്‍ റോഡിന്‍റെ സൂചനാബോര്‍ഡ് ഹിന്ദുസേനാപ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് മറച്ചു. വിദേശീയനായ ബാബറിന്‍റെ പേരിലല്ലാതെ ഇന്ത്യയിലെ മറ്റെതെങ്കിലും മഹദ് വ്യക്തിത്വത്തിന്‍റെ പേര് റോഡിന് നല്‍കണമെന്നാണ് ഹിന്ദുസേനയുടെ ആവശ്യം.
ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിന്‍റെ കീഴിലാണ് റോഡുകളുടെ പരിപാലനം. സംഭവത്തിനുശേഷം മുന്‍സിപ്പല്‍ കൗണ്‍സില്‍ ബോര്‍ഡ് പഴയനിലയാക്കിയാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.