ETV Bharat / bharat

ഹിന്ദു സമാജ് പാര്‍ട്ടി പ്രസിഡന്‍റ് കമലേശ് തിവാരി കൊല്ലപ്പെട്ടു - Kamlesh Tiwari shot dead in Lucknow

ലക്‌നൗവിലെ കുര്‍ശിബാഗ് പ്രദേശത്തെ ഓഫീസിലുണ്ടായ അജ്ഞാതരുടെ ആക്രമണത്തിലാണ് കമലേശ് തിവാരി കൊല്ലപ്പെട്ടത്

ഹിന്ദു സമാജ് പാര്‍ട്ടി പ്രസിഡന്‍റ് കമലേശ് തിവാരി കൊല്ലപ്പെട്ടു
author img

By

Published : Oct 18, 2019, 5:45 PM IST

ലക്‌നൗ : ഹിന്ദു സമാജ് പാര്‍ട്ടി സ്‌ഥാപകനും പ്രസിഡന്‍റുമായ കമലേശ് തിവാരി കൊല്ലപ്പെട്ട നിലയില്‍. ഹിന്ദു മഹാസഭയുടെ മുൻ അധ്യക്ഷൻ കൂടിയാണ് കമലേഷ് തിവാരി. ലക്‌നൗവിലെ കുര്‍ശിബാഗ് പ്രദേശത്തെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അക്രമികൾ തിവാരിക്കു നേരേ വെടിയുതിര്‍ത്തതിന് ശേഷം കഴുത്തില്‍ വെട്ടി മുറിവേല്‍പിക്കുകയായിരുന്നു. പരിക്കേറ്റ തിവാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഹിന്ദു മഹാസഭ നേതാവായിരുന്ന കമലേഷ് തിവാരി 2017ലാണ് ഹിന്ദു സമാജ് പാർട്ടി രൂപീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.