ബിലാസ്‌പൂർ: ഒരു മിനിറ്റില്‍ 70 വാക്കുകള്‍ ഓര്‍ത്തെടുത്ത് ലോക റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ബാംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി കോളജ് സൈക്കോളജി വിദ്യാര്‍ഥി സ്വാസ്‌തിക് ഗോര്‍ഗ്. യു.എസ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് എന്ന ഓണ്‍ലൈന്‍ മത്സരത്തിലൂടെയാണ് ഗോര്‍ഗ് റെക്കോര്‍ഡിന് അര്‍ഹനായത്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഓര്‍ത്തെടുത്തു എന്ന ലോക റെക്കോഡ് ഇനി സ്വാസ്‌തിക് ഗോര്‍ഗിന് സ്വന്തം. ഒരു മിനിറ്റിനുള്ളില്‍ 50 വാക്കുകളായിരുന്നു മുന്‍കാല ലോക റെക്കോഡ് ഈ റെക്കോഡാണ് ഗോര്‍ഗ് തിരുത്തിയെഴുതിയത്.
ഹിമാചല്‍ പ്രദേശ് സ്വദേശികളായ ഡോ. പ്രവീണ്‍ ശര്‍മ്മയുടെയും ഡോ.സന്ദീപയുടെയും മകനാണ് സ്വസ്‌തിക് ഗോര്‍ഗ്. ഏറ്റവും വേഗത്തില്‍ ആവര്‍ത്തന പട്ടികയെഴുതുന്നതിലും ഗോര്‍ഗ് റെക്കോഡ് നേടിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതില്‍ യോഗ ഒരു വലിയ ഘടകമായിരുന്നെന്നും ഗോര്‍ഗ് പറഞ്ഞു.