ETV Bharat / bharat

അയോധ്യ കേസിൽ വിധി വരുന്നു; സുരക്ഷ ശക്തമാക്കി

ദുർഗ പൂജ, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് അയോധ്യയിൽ കൂടുതൽ സേനയെ വിന്യസിപ്പിക്കുകയും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു

author img

By

Published : Oct 6, 2019, 2:08 PM IST

അയോധ്യയിൽ സുരക്ഷ ശക്തമാക്കി

അയോധ്യ: ഉത്സവകാലം പ്രമാണിച്ചും രാമ ജന്മഭൂമി വിഷയത്തിൽ വരാനിരിക്കുന്ന കോടതി വിധി കണക്കിലെടുത്തും അയോധ്യയിൽ സുരക്ഷ ശക്തമാക്കി. ഇതിനായി അയോധ്യയിൽ കൂടുതൽ സേനയെ വിന്യസിപ്പിക്കുകയും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ദുർഗ പൂജ, ദസറ ഘോഷയാത്രകളെ ഡ്രോണുകളുപയോഗിച്ച് നിരീക്ഷിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ഘോഷയാത്രകളിൽ 'ഗുലാൽ' ഉപയോഗിക്കുന്നതിന് പകരം പുഷ്പങ്ങൾ ഉപയേഗിക്കാൻ പൂജ കമ്മിറ്റിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദീപാവലിയുടെ തലേദിവസം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ 'ദീപോത്സവ്' പരിപാടിയിലും വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്നതു കൊണ്ട് സുരക്ഷാ സന്നാഹങ്ങൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ധർമ്മശാലകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവ പരിശോധിക്കാനും അവിടെ ജോലി ചെയ്യുന്നവരുടെയും താമസിക്കുന്നവരുടെയും യോഗ്യത പരിശോധിക്കാനും ജില്ലാ പൊലീസിനും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ സുരക്ഷ ശക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.