ETV Bharat / bharat

അസാറാം ബാപ്പുവിന്‍റെ അപേക്ഷ തള്ളി ജോധ്പുർ ഹൈക്കോടതി

പതിനെട്ട് വയസ്സ് തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അസാറാമിന് ജോധ്പുരിലെ പ്രത്യേക വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ജീവപര്യന്തത്തിനെതിരെ നൽകിയ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

അസാറാം ബാപ്പു
author img

By

Published : Sep 23, 2019, 4:39 PM IST

ജയ്‌പൂർ: ആത്മീയ പ്രഭാഷകൻ അസാറാം ബാപ്പുവിന്‍റെ ജീവപര്യന്തം ശിക്ഷക്കെതിരെയുള്ള അപേക്ഷ ജോധ്പുർ ഹൈക്കോടതി തള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അസാറാം ബാപ്പുവിന് ജീവപര്യന്തം ലഭിച്ചത്. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിനീത് കുമാർ മാത്തൂർ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
അഭിഭാഷകരായ ഷിരീഷ് ഗുപ്തയും പ്രദീപ് ചൗധരിയുമാണ് അസാറാമിനു വേണ്ടി ഹാജരായത്. പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായെന്നും അതിനാൽ തന്നെ പോസ്കോ കുറ്റം ഒഴിവാക്കണമെന്നും അഭിഭാഷകർ കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാൽ കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കോടതി പറഞ്ഞു.
2013 ഓഗസ്റ്റിലാണ് ജോധ്പുർ ആശ്രമത്തിൽ അസാറാം ബാപ്പു പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ ജോധ്പുർ കോടതി 2018 ഏപ്രിലിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം വിധിച്ചിരുന്നു. ഒപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പേർക്ക് 20 വർഷം വീതം തടവുശിക്ഷയും നൽകി. പോസ്കോയും ഐപിസി 370, 342, 376 ഉൾപ്പടെയുള്ള കുറ്റങ്ങളാണ് അസാറാമിനു മേൽ ചുമത്തിയിരിക്കുന്നത്. നിലവില്‍ അസാറാം ബാപ്പു ജോധ്പുർ സെൻട്രൽ ജയിലിൽ തടവിലാണ്.

Intro:

Body:kl_ekm_01_maradu_shamsudheen_byte_7206475

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.