ETV Bharat / bharat

ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 20 ലക്ഷത്തിന്‍റെ ഹെറോയിന്‍ പിടികൂടി

261.4 ഗ്രാം ഹെറോയിനാണ് പിടികൂടിയതെന്ന് സേന അറിയിച്ചു. ഇവരില്‍ നിന്നും ചൈനീസ് കെൻബോ മോട്ടോർ സൈക്കിളും ബെറെറ്റ പിസ്റ്റളുകളും സേന കണ്ടെത്തി.

Heroin worth Rs 20 lakh seized in Mizoram  Heroin seized in Mizoram  ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തി  ഹെറോയിന്‍ പിടികൂടി  ചമ്പായ് ജില്ല  അസം റൈഫിള്‍സ്
ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 20 ലക്ഷത്തിന്‍റെ ഹെറോയിന്‍ പിടികൂടി
author img

By

Published : Nov 24, 2020, 1:44 PM IST

ഐസ്‌വാള്‍: ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 20 ലക്ഷത്തിന്‍റെ ഹെറോയിന്‍ പിടികൂടി. ചമ്പായ് ജില്ലയില്‍ നിന്നും അസം റൈഫിള്‍സാണ് മയക്കുമരുന്ന് പിടികൂടിയത്. 261.4 ഗ്രാം ഹെറോയിനാണ് പിടികൂടിയതെന്ന് സേന അറിയിച്ചു. ഇവരില്‍ നിന്നും ചൈനീസ് കെൻബോ മോട്ടോർ സൈക്കിളും ബെറെറ്റ പിസ്റ്റളുകളും സേന കണ്ടെത്തി.

യംഗ് മിസോ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് പിടിച്ചതെന്ന് സേന അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ സംസ്ഥാന പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനീസ് നിർമിത കെൻബോ മോട്ടോർസൈക്കിളുകൾ സംസ്ഥാന സർക്കാർ അടുത്തിടെ നിരോധിച്ചിരുന്നു.

മ്യാൻമറിൽ നിന്ന് കള്ളക്കടത്ത് നടത്താന്‍ വാഹനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടുത്ത കാലത്തായി മ്യാൻമറിൽ നിന്ന് തോക്കുകളും മയക്കുമരുന്നും കടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. അസം റൈഫിൾസ് ഡി.ഐ.ജി ബ്രിഗേഡിയർ ദിഗ്‌വിജയ് സിംഗ് തിങ്കളാഴ്ച യംഗ് മിസോ അസോസിയേഷന്‍ പ്രസിഡന്റ് വാൻലാൽരുട്ടയെ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.