ETV Bharat / bharat

കനത്ത മഴയെ തുടർന്ന് കർണാടകയിൽ വെള്ളപ്പൊക്കം രൂക്ഷമായി - കർണാടക

പേമാരിയും സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ നിന്ന് വെള്ളം പുറന്തള്ളലും മൂലം കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇതുവരെ 4,782 പേരെ 36 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Karnataka Flood  Heavy RAin  Flood Situation worsen in Karnataka  Central Water Commission  കനത്ത മഴയെ തുടർന്ന് കർണാടകയിൽ വെള്ളപ്പൊക്കം രൂക്ഷമായി  കനത്ത മഴ  കർണാടക  വെള്ളപ്പൊക്കം
കനത്ത മഴയെ തുടർന്ന് കർണാടകയിൽ വെള്ളപ്പൊക്കം രൂക്ഷമായി
author img

By

Published : Oct 15, 2020, 5:44 PM IST

ബംഗളൂരു: കനത്ത മഴയും പ്രധാന ഡാമുകള്‍ തുറന്നതും മൂലം വടക്കൻ കർണാടകയുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ഇതോടെ കര്‍ണ്ണാടകയില്‍ വെള്ളപ്പൊക്കം കൂടുതല്‍ വഷളായി. യാദഗിർ, റൈച്ചൂർ, ബല്ലാരി, ബിദാർ, വിജയപുര, ബാഗൽകോട്ടെ, ബെലഗാവി, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഗഡാഗ്, കോപ്പൽ, ഹവേരി, ധാർവാഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. എല്ലാ പ്രധാന അണക്കെട്ടുകളും തുറന്നതിനാൽ ഗ്രാമങ്ങളിലേക്ക് വെള്ളം ഒഴുകുകയും വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. കവിഞ്ഞൊഴുകുന്ന ഭീമ നദി കലബുരഗി, യാദഗീർ ജില്ലകളിൽ നാശം വിതച്ചിട്ടുണ്ട്. അതേസമയം റായ്ചൂർ ജില്ലയിലെ ദേവസുഗൂരിലെ കൃഷ്ണറിവറിലെ ജലനിരപ്പ് ഭയാനകമായ തോതിൽ ഉയരുകയാണ്. കർണാടക ദുരന്ത നിവാരണ അതോറിറ്റി വൃത്തങ്ങൾ പറയുന്നതനുസരിച്ച് 4,782 പേരെ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 515 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.