ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്‍റെ ഫലമായി ചൊവ്വാഴ്‌ച മുതൽ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയിൽ 30 പേർ മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദിൽ മഴക്കെടുതിയിൽ 19 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്‌തു. കരസേനയും ദേശീയ ദുരന്തനിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഹൈദരാബാദിൽ മതിൽ തകർന്നും വെള്ളത്തിൽ മുങ്ങിയും വൈദ്യുതാഘാതമേറ്റും നിരവധി പേരാണ് മരിച്ചത്. കുട്ടികളെ ഉൾപ്പെടെ ഒഴുക്കിൽ കാണാതാകുകയും ചെയ്‌തു. കോത്തഗുഡെമിനും പോച്ചാംപള്ളിക്കും ഇടയിൽ കവിഞ്ഞൊഴുകുന്ന പുഴയിൽ കുടുങ്ങിക്കിടന്ന ടിഎസ്ആർടിസി ബസിലെ യാത്രക്കാരായ രണ്ട് സ്‌ത്രീകൾ ഒഴുകി പോകുകയും മുപ്പതിലധികം യാത്രക്കാരെ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്‌തു.
കനത്തമഴ: തെലങ്കാനയിൽ മരണം 30 ആയി - ഹൈദരാബാദ്
ഹൈദരാബാദിൽ മതിൽ തകർന്നും വെള്ളത്തിൽ മുങ്ങിയും വൈദ്യുതാഘാതമേറ്റും നിരവധി പേർ മരിക്കുകയും ഒഴുക്കിൽ കാണാതാകുകയും ചെയ്‌തു