ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പുനക്രമീകരിക്കാനുള്ള സമയമായെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധർ. ആരോഗ്യ രംഗത്ത് പുതിയ ക്ലൗഡ് കംബ്യൂട്ടിങ്ങും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഉപയോഗപ്പെടുത്തി പുതിയ പരിഹാരങ്ങൾ കണ്ടെത്താനുള്ള സമയമായെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധർ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യസംരക്ഷണം സുരക്ഷിതവും രോഗികൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിലുമാക്കാൻ സാധിക്കുമെന്ന് നാരായണ ആരോഗ്യ ശൃംഖലയുടെ ചെയർമാനും സ്ഥാപകനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു.
കൊവിഡിന് അപ്പുറം ആരോഗ്യ രംഗത്തിനാവശ്യമായ ഉൽപന്നങ്ങൾ വികസിപ്പിക്കുക, ആശുപത്രികളുമായി പങ്കാളിത്തത്തിൽ മെഡിക്കൽ സാമഗ്രികൾ നിർമിക്കാൻ സംരംഭകർ തയ്യാറാകണമെന്നും അവർ പറഞ്ഞു. ഇന്ത്യയിലും ലോക രാഷ്‌ട്രങ്ങളിലെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സമ്മർദ്ദത്തിലാണെന്നും സാങ്കേതിക വിദ്യയുടെ നിർണായക പങ്ക് ഇതുവരെ പ്രകടമായിട്ടില്ലെന്നും നാസ്‌കോം വൈസ് ചെയർപേഴ്‌സൺ രേഖ മേനോൻ പറഞ്ഞു. കൊവിഡ് രോഗികളെ കണ്ടെത്താനുള്ള ജിഇഎസ് പോലുള്ള സംവിധാനങ്ങൾ ക്വാറന്‍റൈൻ നടപടികൾ ആസൂത്രണം ചെയ്യാൻ അധികാരികളെ സഹായിക്കുമെന്നും എബോള, മലേറിയ പോലുള്ള മറ്റ് ആരോഗ്യ പ്രതിസന്ധികളിൽ സഹായകമാകുമെന്നും എസ്രി ഇന്ത്യ ടെക്‌നോളജീസ് പ്രസിഡന്‍റ് അജന്ദ്ര കുമാർ പറഞ്ഞു.