ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാന്‍. വിമാനത്താവളങ്ങളിലും ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കണം. പരിശോധനകള്‍ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ബാധയെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശകലന യോഗത്തിലാണ് പ്രീതി സുദാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംശയമുള്ളവരെ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും പ്രീതി സുദാന്‍ പറഞ്ഞു. വിമാനത്താളവങ്ങളിലെ പരിശോധനയ്‌ക്ക് ആവശ്യമായ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
കൊവിഡ് 19; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊവിഡ് 19 ബാധയെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ പദ്ധതികള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാന്‍ വിലയിരുത്തി.