കൊവിഡ് -19നെ കേന്ദ്രീകരിച്ച് ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജിഎസ്ടി, എൻസിഎസ്‌സിടിസി എന്നിവയുടെ നേതൃത്വത്തിൽ 'യാഷ്' (ഇയർ ഓഫ് അവയർനെസ് ഓൺ ഹെൽത്ത് ആന്‍റ് സയൻസ്)പ്രോഗ്രാം ആരംഭിച്ചു. ഒരു ആരോഗ്യ, റിസ്ക് കമ്മ്യൂണിക്കേഷൻ പ്രോഗ്രാം ആണ് യാഷ്. അക്കാദമിക്, റിസർച്ച്, മീഡിയ, മറ്റ് സന്നദ്ധ സംഘടനകളും ഈ ആരോഗ്യ-ആശയവിനിമയ പരിപാടിയിൽ ഒത്തുചേരും. കൊവിഡ് വൈറസിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ സ്വീകരിക്കേണ്ട സുപ്രധാന നടപടികൾ കണ്ടെത്തുന്നതിന് ഇവ കൂട്ടായി പ്രവർത്തിക്കും. കൊവിഡ് നേരിടുന്നതിനായുള്ള അടിയന്തര തയാറെടുപ്പുകളുടെ രീതിയിൽ പ്രവർത്തിക്കേണ്ടത് ഈ ഓർഗനൈസേഷനുകളുടെ മറ്റൊരു വിഷയമാണ്. കൊവിഡ് വൈറസിനെ നേരിടാൻ എന്താണ് ചെയ്യേണ്ടതെന്ന് ആളുകളെ ബോധവൽക്കരിക്കുകയും താഴേത്തട്ടിലുള്ള ആളുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയുന്നു.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിപാടിയിലൂടെ സാധിക്കും. അപകടസാധ്യതകളെക്കുറിച്ചുള്ള ഭയം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനും ജനങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ശാസ്ത്രസംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള മാർഗങ്ങളും യാഷിൽ ഉൾപ്പെടുത്തും. വൈറസിനെതിരായ വാക്സിനുകളുടെയും ചികിത്സയുടെയും അഭാവത്തിൽ വൈറസ് പടരുന്നത് തടായാനുള്ള മാർഗങ്ങളെ കുറിച്ച് അറിയുന്നത് പ്രധാനമാണ്. ഈ പ്രോഗ്രാമിലൂടെ അതിന് സാധിക്കുമെന്ന് ജിഎസ്ടി സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ പറഞ്ഞു.