അമരാവതി: കലക്ടറുടെ ഓഫിസിനുള്ളിൽ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. 53കാരനായ മരുബൊയിന വീരഞ്ജനേലുവാണ് മരിച്ചത്. പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. ഓങ്കോൾ സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വീരഞ്ജനേലു. കുടുംബ പ്രശ്നം മൂലം വർഷങ്ങളായി ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്ന ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി ജോലിക്കായി ഇദ്ദേഹം കലക്ടർ ഓഫിസിലെ കൊവിഡ് സെല്ലിൽ എത്തിയിരുന്നു. പിന്നീട് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുന്നു.
ആന്ധ്രാപ്രദേശിൽ ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. ഓങ്കോൾ സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മരുബൊയിന വീരഞ്ജനേലുവാണ് മരിച്ചത്.