ഗുവാഹത്തി: ഭാര്യ സിന്ദൂരം അണിയാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ഭാര്‍ത്താവ് നല്‍കിയ വിവാഹ മോചന പരാതി ശരിവെച്ച് ഗുവാഹത്തി ഹൈക്കോടതി. ഹിന്ദു മതവിശ്വാസ പ്രകാരം വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ സിന്ദൂരവും വളകളും അണിയാതിരുന്നാല്‍ അത് വിവാഹം അംഗീകരിക്കാത്തതിന് തുല്യമാണെന്നും ഭര്‍ത്താവിന് വിവാഹ മോചനം അനുവദിക്കുന്നതായും കോടതി പറഞ്ഞു. 2012 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും 2013 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചനത്തിനായി യുവാവ് കുടുംബ കോടതിയെ സമീപിച്ചു. കുടുംബ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിന്ദൂരവും വളകളും അണിയാതിരുന്നാല്‍ അവിവാഹിതയാണെന്ന് തെറ്റുദ്ധരിക്കും. ഭര്‍ത്താവിനെയോ വിവാഹത്തേയോ അംഗീകരിക്കാതിരിക്കുന്നതിന് തുല്യമാണ് സിന്ദൂരം അണിയാതിരിക്കുന്നത്. ഭാര്യയുടെ അത്തരം നിലപാട് വിവാഹ ബന്ധം തുടരാന്‍ തയ്യാറല്ലെന്ന വ്യക്തമായ ഉദ്ദേശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന ഭാര്യയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ തെളിവില്ലാതെ ക്രിമിനല്‍ പരാതി നല്‍കുന്നത് ക്രൂരമാണെന്നും ചീഫ് ജസ്റ്റിസ് അജയ് ലംബയും ജസ്റ്റിസ് സൗമിത്ര സൈഖ്യയുമടങ്ങിയ ബെഞ്ച് പറഞ്ഞു. വൃദ്ധയായ മാതാവിനോട് നിയമപരമായ കടമകൾ നിർവഹിക്കുന്നതിൽ നിന്ന് യുവതി തന്‍റെ ഭർത്താവിനെ തടയാന്‍ ശ്രമിക്കുമായിരുന്നെന്ന വസ്തുത കുടുംബ കോടതി പൂർണമായും അവഗണിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു.