ETV Bharat / bharat

നിർഭയ പ്രതികളുടെ അഭിമുഖം; അനുമതി നല്‍കുന്ന കാര്യത്തില്‍ നാളെ മറുപടി നല്‍കണം - നിർഭയ പ്രതികളുടെ അഭിമുഖം

നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ അഭിമുഖം നടത്താൻ മാധ്യമ സ്ഥാപനം അനുമതി തേടിയതിനെത്തുടർന്ന് ഡല്‍ഹി ഹൈക്കോടതി തീഹാർ ജയില്‍ അധികൃതരോട് മറുപടി നല്‍കാൻ നിർദ്ദേശിച്ചു.

delhi high court  Nirbhaya rape case  Tihar Jail  interview to Nirbhaya convicts  നിർഭയ കേസ്  ഡല്‍ഹി ഹൈക്കോടതി  നിർഭയ പ്രതികളുടെ അഭിമുഖം  തീഹാർ ജയില്‍
നിർഭയ പ്രതികളുടെ അഭിമുഖത്തിന് അനുമതി നല്‍കാമോയെന്ന് തീഹാർ ജയില്‍ അധികൃതരോട് ചോദിച്ച് ഹൈക്കോടതി
author img

By

Published : Mar 11, 2020, 4:25 PM IST

ന്യൂഡല്‍ഹി: നിർഭയ കേസിലെ നാല് പ്രതികളെയും അഭിമുഖം നടത്താനുള്ള മാധ്യമ സ്ഥാപനത്തിന്‍റെ ഹർജി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചു. പ്രതികളുടെ അഭിമുഖം എടുക്കാൻ മാധ്യമ സ്ഥാപനത്തിന് അനുമതി നല്‍കാൻ സാധിക്കുമോയെന്ന് ഹൈക്കോടതി തീഹാർ ജയില്‍ അധികൃതരോട് ചോദിച്ചു. ഹർജിയില്‍ നാളെ മറുപടി നല്‍കാൻ ജസ്റ്റിസ് നവീൻ ചൗല ജയില്‍ അധികൃതർക്ക് നിർദ്ദേശം നല്‍കി.

മാർച്ച് 20ന് വധശിക്ഷയ്ക്ക് വിധേയകരാകുന്ന മുകേഷ് കുമാർ സിങ്, പവൻ കുമാർ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരുടെ അഭിമുഖത്തിനാണ് ഹർജി നല്‍കിയിരിക്കുന്നത്.

പ്രതികളെ പിന്തുണയ്ക്കരുതെന്ന് മാർച്ച് 5ന് കോടതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിമുഖത്തിന് നേരത്തെ തീഹാർ ജയില്‍ അധികൃതർ അനുമതി നിഷേധിച്ചതോടെയാണ് മാധ്യമ സ്ഥാപനം കോടതിയെ സമീപിച്ചത്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് അഭിമുഖം നടത്തുന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.