ETV Bharat / bharat

ഹത്രാസ് പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി - Hathras gang rape case

സാമൂഹിക പ്രവര്‍ത്തകയായ സത്യമ ദുബെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്

transfer of trial to Delhi  ഹത്രാസ് പീഡനം  സുപ്രീം കോടതിയില്‍ ഹര്‍ജി  ഉത്തര്‍പ്രദേശ് പീഡനം  rape case in up  Hathras gang rape case  Plea in SC for CBI probe in Hathras gang rape
ഹത്രാസ് പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
author img

By

Published : Sep 30, 2020, 8:44 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ അന്വേഷണം സിബിഐക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തകയായ സത്യമ ദുബെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ അന്വേഷണം കൊണ്ട് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കില്ലെന്നും കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ രാത്രിയില്‍ സംസ്‌കരിച്ച വിഷയവും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് പെണ്‍കുട്ടിയുടെ കുടുംബത്തോട് കാണിച്ച അനീതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സെപ്‌തംബർ 14നാണ് ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിൽ 19 കാരിയായ ദലിത് യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.