ETV Bharat / bharat

ഹത്രാസ് കേസ് ഡൽഹിയിലേക്ക് മാറ്റണം; ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന് - ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

കേസിൽ സിബിഐ അന്വേഷണം ഉന്നത കോടതിയോ അലഹബാദ് ഹൈക്കോടതിയോ നിരീക്ഷിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിക്കും.

Hathras case: SC verdict today on transfer of case from UP to Delhi  court-monitored probe  ഹത്രാസ് കേസ് ഡൽഹിയിലേക്ക് മാറ്റണം  ഹത്രാസ് കേസ്  ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്  Hathras case
ഹത്രാസ് കേസ്
author img

By

Published : Oct 27, 2020, 9:16 AM IST

ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ അന്വേഷണം ഉന്നത കോടതിയോ അലഹബാദ് ഹൈക്കോടതിയോ നിരീക്ഷിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിക്കും.

പൊതുപ്രവർത്തകൻ സത്യമ ദുബെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി അന്വേഷണം റിട്ടയേർഡ് സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിഷയം ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനും അപേക്ഷയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ഉത്തർപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പെൺകുട്ടിയുടെ വീടിന് പുറത്ത് സുരക്ഷാ വിന്യാസത്തെക്കുറിച്ചും കുടുംബത്തിനും സാക്ഷികൾക്കും സംരക്ഷണം നൽകുന്നതിനെക്കുറിച്ചും കോടതിയെ അറിയിച്ചിരുന്നു.

സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് ആക്രമിക്കപ്പെടുകയും കൂട്ടബലാത്സംഗത്തിനിരയാകുകയും ചെയ്ചത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.