ലഖ്നൗ : ഹത്രാസ് ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിൽ സിബിഐ തെളിവെടുപ്പ് നടത്തി. ഇരയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ട് അടുത്ത ദിവസമാണ് പീഡനത്തിന് ശേഷം പെൺകുട്ടിയെ ചികിത്സിച്ച സർക്കാർ ജില്ലാ ആശുപത്രി സന്ദർശിച്ച് ചികിത്സയുടെ രേഖകൾ ശേഖരിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിൽ ആശുപത്രിയിലെ ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും സിബിഐ സംവദിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഹാത്രാസിൽ തമ്പടിച്ചിരിക്കുന്ന സിബിഐ സംഘം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉത്തർപ്രദേശ് പൊലീസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. 19 കാരിയായ ദലിത് യുവതി സെപ്റ്റംബർ 14നാണ് ബലാത്സംഗത്തിനിരയായത്. പിന്നീട് സെപ്റ്റംബർ 29 ന് പെൺകുട്ടി മരിച്ചു.
ഹത്രാസ് ബലാത്സംഗക്കൊല; ആശുപത്രിയിൽ സിബിഐ തെളിവെടുപ്പ് നടത്തി - സിബിഐ തെളിവെടുപ്പ് നടത്തി
ഇരയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ട് അടുത്ത ദിവസമാണ് പീഡനത്തിന് ശേഷം പെൺകുട്ടിയെ ചികിത്സിച്ച സർക്കാർ ജില്ലാ ആശുപത്രി സന്ദർശിച്ച് ചികിത്സയുടെ രേഖകൾ ശേഖരിച്ചത്