ETV Bharat / bharat

ഹത്രാസ് കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും

കേസന്വേഷണത്തിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് ഡല്‍ഹിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹര്‍ജി പിന്നീട് പരിഗണിക്കും.

hathras case  allahabad high court  cbi probe hathras case  hathras case supreme court  ഹത്രാസ് കേസ്  ഹത്രാസ് അലഹബാദ് ഹൈക്കോടതി  സിബിഐ അന്വേഷണം  ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ  ഉത്തര്‍പ്രദേശ്
ഹത്രാസ് കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം
author img

By

Published : Oct 27, 2020, 1:05 PM IST

ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റേയും സാക്ഷികളുടേയും സുരക്ഷ ഉള്‍പ്പെടെയുള്ളവയും ഹൈക്കോടതി നീരീക്ഷിക്കും. കേസന്വേഷണത്തിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

കേസ് സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കേസ് മാറ്റുന്നത് പിന്നീട് പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.