ETV Bharat / bharat

ഹത്രാസ് കേസ്; സിബിഐ സംഘം അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിൽ - സിബിഐ

പെൺകുട്ടിയുടെ മെഡിക്കൽ ചരിത്രത്തിന്‍റെയും നിയമ, ഫോറൻസിക് റിപ്പോർട്ടുകളുടെയും സഹായത്തോടെ സംഘം കേസ് അന്വേഷിക്കും.

Hathras case  CBI team  JN Medical College  Jawaharlal Nehru Medical College  ഹത്രാസ് കേസ്  സിബിഐ  അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ്
ഹത്രാസ് കേസ്; സിബിഐ സംഘം അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിൽ
author img

By

Published : Oct 19, 2020, 12:58 PM IST

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അഞ്ചംഗ സിബിഐ സംഘം അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെത്തി. ഹത്രാസ് പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടർമാരുടെയും മൊഴി രേഖപ്പെടുത്തിയേക്കും.

കുട്ടിയുടെ ആരോഗ്യനില മോശമായതിനെതുടർന്ന് അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിൽനിന്ന് സഫ്‌ദർഗഞ്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. അലിഗഡ് ജില്ലാ ജയിലിലെത്തി കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും സിബിഐ സംഘം ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മെഡിക്കൽ ചരിത്രത്തിന്‍റെയും നിയമ, ഫോറൻസിക് റിപ്പോർട്ടുകളുടെയും സഹായത്തോടെ സംഘം കേസ് അന്വേഷിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.