ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ശനിയാഴ്‌ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യമന്ത്രാലയം കൈക്കൊണ്ട നടപടികള്‍ ഷര്‍ഷ് വര്‍ധന്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. കൊവിഡ് 19 വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് 19; കേന്ദ്ര ആരോഗ്യമന്ത്രി പ്രധാനമന്ത്രിയെ കാണും - ഷര്‍ഷ വര്‍ധന്‍
വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യമന്ത്രാലയം കൈക്കൊണ്ട നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഷര്‍ഷ് വര്‍ധന്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും