ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ശ്രമങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. രാജ്യത്തെ മരണനിരക്ക് 1.81 ശതമാനത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് 26.4 ലക്ഷം പേർ ഇതിനകം രോഗമുക്തരായി. രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപത് ലക്ഷത്തിലധികം സാമ്പിളുകൾ പരീക്ഷിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് പരിശോധനകളുടെ എണ്ണം നാല് കോടി കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് ഹർഷ വർധൻ
രാജ്യത്ത് 26.4 ലക്ഷം പേർ ഇതിനകം രോഗമുക്തരായി. രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു