കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് സര്‍ക്കാര്‍. വിസ്നഗര്‍ കലാപകേസിലെവിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് നല്‍കിയ ഹര്‍ജിയെഎതിര്‍ത്താണ്സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ചില പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കാന്‍ഹര്‍ദ്ദിക് ശ്രമിച്ചിരുന്നു എന്നാണ്സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്.
നിരവധി കേസുകളാണ് ഹാര്‍ദ്ദിക്കിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ നിയമത്തിന് യാതൊരു വിലയും കല്‍പിക്കുന്നില്ല.പ്രസംഗിക്കാന്‍ അവസരം ലഭിച്ചാല്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുകയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ഹാര്‍ദ്ദിക്കിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പാട്ടീദാര്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ ഹാര്‍ദ്ദിക്കിന്രണ്ട് വര്‍ഷം തടവ്വിസ്നഗര്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ഹര്‍ദ്ദിക്കിന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിഹാര്‍ദ്ദിക് കോടതിയെ സമീപിക്കുകയായിരുന്നു.