ETV Bharat / bharat

ഹജ്ജ് തീര്‍ഥാടനം: രജിസ്ട്രേഷന്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ - Haj 2020

ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 10 മുതല്‍ ആരംഭിക്കും. രാജ്യത്തെ 22 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായി രണ്ട് ലക്ഷം പേര്‍ക്ക് ഇത്തവണ ഹജ്ജ് തീര്‍ഥാടനം നടത്താനാകുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

ഹജ്ജ് തീര്‍ഥാടനം: രജിസ്ട്രേഷന്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍
author img

By

Published : Oct 4, 2019, 7:24 PM IST

Updated : Oct 4, 2019, 9:08 PM IST

ന്യൂഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് പൂർണ്ണമായും ഡിജിറ്റല്‍ രീതിയിലായിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. അപേക്ഷകള്‍ ഈ മാസം 10 മുതല്‍ സ്വീകരിക്കുമെന്നും 2020 ആകുന്നതോടെ രാജ്യത്ത് 22 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം വിജയവാഡയില്‍ പുതിയ കേന്ദ്രം ആരംഭിക്കും. ഇതോടെ 22 കേന്ദ്രങ്ങള്‍ മുഖേന രണ്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് 2020ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാനാകും കേന്ദ്രമന്ത്രി പറഞ്ഞു.
2019ല്‍ തീര്‍ത്ഥാടനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയ കമ്മിറ്റിയുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു നഖ്‌വിയുടെ പ്രതികരണം. വിദേശകാര്യം, വ്യോമയാനം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയും, ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഔസഫ് സയ്യീദും കൂടികാഴ്‌ചയില്‍ പങ്കെടുത്തു.
ഹജ്ജ് തീർത്ഥാടനത്തിനുള്ള ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 സൗദി റിയാലില്‍ മദീനയിൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഒരു ഇന്ത്യൻ തീർഥാടകന് 3,000 രൂപ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 500 വിമാനസര്‍വീസുകള്‍ ഇത്തവണയുണ്ടാകുമെന്നും 48 ശതമാനം സ്‌ത്രീകളുള്‍പ്പടെ രണ്ട് ലക്ഷം പേര്‍ക്ക് തീര്‍ഥാടനം നടത്താനാകുമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/applications-for-2020-haj-pilgrimage-will-be-accepted-online-from-oct-10/na20191004164518132

Conclusion:
Last Updated : Oct 4, 2019, 9:08 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.