ഗുരുഗ്രാം: സൗദി അറേബ്യയിൽ നിന്നുള്ള ഒരു വയസുകാരിയുടെ കരൾ മാറ്റിവയ്ക്കൽ ശത്രക്രിയ ആർടെമിസ് ആശുപത്രിയില്‍ വിജയകരമായി നടത്തി. കരളിലെ രക്തചംക്രമണം നൽകുന്നതിനായി പശുവിന്‍റെ ബോവിൻ ജുഗുലാർ സിരകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കുട്ടിയുടെ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. ചികിത്സയില്‍ തങ്ങള്‍ സംതൃപ്തരാണ് കുഞ്ഞിന്‍റെ പിതാവ് ഹൂർ പറഞ്ഞു.
ട്രാൻസ്പ്ലാന്‍റ് നടപടിക്രമങ്ങൾ വളരെ ശ്രമകരമായിരുന്നുവെന്ന് ആർടെമിസ് ആശുപത്രി ഡോക്ടർമാർ പറഞ്ഞു. കുട്ടി ആശുപത്രിയില്‍ എത്തുമ്പോള്‍ സ്ഥിതി ദുർബലയായിരുന്നു. 5 കിലോഗ്രാം 200 ഗ്രാം ഭാരവും ബിലിയറി അട്രീസിയയും കുഞ്ഞിന് ഉണ്ടായിരുന്നു. ഹൂർ സൗദി അറേബ്യയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അത് വിജയിച്ചില്ല. തുടര്‍ന്ന് പ്രാദേശിക ഡോക്ടർമാർ അവളെ ഇന്ത്യയിലേക്ക് റഫർ ചെയ്തു. ആർടെമിസ് ആശുപത്രി സീനിയർ കൺസൾട്ടന്‍റ് ഡോ. ഗിരിരാജ് ബോറായണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
കാവെവർ സിര ദാനം ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ ഞങ്ങൾക്ക് ഇത്തരത്തിലുള്ള ട്രാൻസ്പ്ലാൻറ് നടത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൂറിന്റെ സിര വളരെ ചെറുതാണ്. ഇത്തരം ജൈവ സിര ഇന്ത്യയില്‍ ലഭ്യമല്ല. പിന്നീട്, ഞങ്ങൾ ശിശുവിന്‍റെ കുടുംബത്തെ കാര്യം അറിയിച്ചു. ബോവിൻ ജുഗുലാർ സിര (അനിമൽ സിര) ട്രാൻസ്പ്ലാൻറിൽ ഉപയോഗിക്കാം. ഇക്കാര്യങ്ങള്‍ കുടുംബത്തിന്‍റെ സമ്മതത്തോടെ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ദില്ലി-എൻസിആർ മേഖലയിൽ ആദ്യമായാണ് നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. ലോകത്തില്‍ ആദ്യമായാണ് കരള്‍ മാറ്റിവയ്ക്കലിന് പശുവിന്‍റെ സിരകൾ ഉപയോഗിക്കുന്നത്. ഈ സിരകൾ വിദേശ രാജ്യങ്ങളിൽ നിന്നാണ് കൊണ്ടുവന്നതെന്നും സീനിയർ ഡോ. രാംദീപ് റേ പറഞ്ഞു.