ETV Bharat / bharat

ഗുജറാത്തില്‍ കൈക്കൂലിക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍ - അറസ്റ്റ്

അഹമ്മദാബാദ് വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടര്‍ ശ്വേത ജഡേജയാണ് അറസ്റ്റിലായത്.

Anti-Social Activities Act  Woman PSI arrested for taking Rs 20 lakh bribe  Arrested for taking bribe  ഗുജറാത്ത്  കൈക്കൂലി  പൊലീസ് ഉദ്യോഗസ്ഥ  അറസ്റ്റ്  കൈക്കൂലി കേസ്
ഗുജറാത്തില്‍ കൈക്കൂലിക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍
author img

By

Published : Jul 5, 2020, 4:33 PM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. അഹമ്മദാബാദ് വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടര്‍ ശ്വേത ജഡേജയാണ് ബലാത്സംഗക്കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താനായി പ്രതിയില്‍ 35 ലക്ഷം രൂപയാണ് ശ്വേത ആവശ്യപ്പെട്ടത്. 2019ല്‍ നടന്ന ബലാത്സംഗക്കേസിലെ പ്രതിയില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്ഐആര്‍ പ്രകാരം ശ്വേത ജഡേജ ഇടനിലക്കാരൻ വഴി 20 ലക്ഷം രൂപ ഫെബ്രുവരിയിൽ കൈപ്പറ്റി. ബാക്കി 15 ലക്ഷം രൂപ കൂടി നല്‍കുവാനായി ഇവര്‍ ബലാത്സംഗക്കേസ് പ്രതിയെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്‌ച അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.