ETV Bharat / bharat

നിത്യാനന്ദ രാജ്യംവിട്ടെന്ന് സംശയം; പാസ്പോർട്ടിനായി ആശ്രമത്തില്‍  പരിശോധന - ഗുജറാത്ത്

അഞ്ച് മണിക്കൂറിലേറെസമയം നടത്തിയ തെരച്ചിലില്‍ നിത്യാനന്ദയുടെ പാസ്പോർട്ട് കണ്ടെത്താനായില്ല, എതാനും മൊബൈല്‍ ഫോണുകളും പത്തിലേറെ ലാപ്‌ടോപുകളും മാത്രമാണ്ആ ശ്രമത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത്

ആൾദൈവം നിത്യാനന്ദിന്‍റെ പാസ്‌പോർട്ടിനായി തിരച്ചിൽ
author img

By

Published : Nov 23, 2019, 10:39 AM IST

Updated : Nov 23, 2019, 12:57 PM IST

ഗാന്ധിനഗർ: വിദേശത്തേക്ക് ഒളിച്ചോടിയെന്ന വിവരം ലഭിച്ചതിനെതുടർന്ന് സ്വയംപ്രഖ്യാപിത ആൾദൈവം നിത്യനന്ദയുടെ ആശ്രമത്തില്‍ പൊലീസ് പരിശോധന നടത്തി. നിത്യാനന്ദയുടെ പാസ്‌പോർട്ട് കണ്ടെത്തുന്നതിനായിരുന്നു പരിശോധന. എന്നാല്‍ അഞ്ച് മണിക്കൂറിലേറെ നടത്തിയ തെരച്ചിലില്‍ പാസ്പോർട്ട് കണ്ടെത്താനായില്ല, എതാനും മൊബൈല്‍ ഫോണുകളും പത്തിലേറെ ലാപ്‌ടോപുകളും മാത്രമേ ആശ്രമത്തിൽ നിന്നും കണ്ടെത്താൻ സാധിച്ചുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2006ന് ശേഷം നിത്യാനന്ദ അഹമ്മദാബാദിലുള്ള ആശ്രമത്തിൽ വന്നിട്ടില്ല. ആശ്രമം നോക്കിനടത്തിയിരുന്നത് നിത്യാനന്ദയുടെ രണ്ട് ശിഷ്യമാരാണ്. ഈ ശിഷ്യമാരെയാണ് ബുധനാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് അഹമ്മദാബാദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ടി കമരിയ പറഞ്ഞു. ബലാത്സംഗക്കേസിൽ ഈ വർഷം ജൂൺ 26ന് കർണാടക വിചാരണകോടതിയിൽ ഹാജരാകേണ്ടിയിരുന്ന നിത്യാനന്ദ ഒളിവിൽ പോയതിനെതുടർന്ന് സെപ്‌റ്റംബർ മുതൽ കർണാടക പൊലീസും നിത്യാനന്ദയെ തിരയുകയാണ്.

നിത്യാനന്ദ വാരണാസിയിൽ ആണെന്നും മടങ്ങിവന്നാൽ ഉടനെ കോടതിയിൽ ഹാജരാകുമെന്നും നിത്യാനന്ദയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിക്ക് മുന്നിൽ ഹാജരാകാത്തതിനെതുടർന്ന് നിത്യാനന്ദക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

Intro:Body:

dvsfgf

Conclusion:
Last Updated : Nov 23, 2019, 12:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.