ഗാന്ധിനഗര്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിലെ മൂന്ന് നഗരങ്ങളില്‍ കൂടി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നാളെ മുതല്‍ രാത്രി 9 മണി മുതല്‍ 6 വരെയാണ് രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അടുത്ത അറിയിപ്പ് വരെ കര്‍ഫ്യൂ തുടരുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണവിധേയമാവുന്നത് വരെ അഹമ്മദാബാദില്‍ നവംബര്‍ 20 മുതല്‍ രാത്രി 9 മണി മുതല്‍ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജീവ് കുമാര്‍ ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വിശകലന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും തുറക്കുന്നത് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നവംബര്‍ 23 മുതലായിരുന്നു സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്.